SignIn
Kerala Kaumudi Online
Wednesday, 23 September 2026 4.57 AM IST

യുപിയിലെ 10 രാജ്യസഭാസീറ്റിൽ തിരഞ്ഞെടുപ്പ് ഒക്‌ടോ.16ന്

s

ന്യൂഡൽഹി: ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലെ 12 രാജ്യസഭാ സീറ്റുകളിൽ ഒക്‌ടോബർ 16ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. നവംബറിൽ കാലാവധി പൂർത്തിയാകുന്ന ഉത്തർപ്രദേശിലെ പത്തും ഉത്തരാഖണ്ഡിലെ ഒരു സീറ്റിലുമാണ് തിരഞ്ഞെടുപ്പ്. ബംഗാളിൽ അംഗത്തിന്റെ രാജിയെ തുടർന്നുള്ള ഒഴിവാണ്.

യു.പിയിൽ നിന്ന് കാലാവധി പൂർത്തിയാകുന്നവരിൽ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയുമുണ്ട്. ദിനേശ് ശർമ്മ, അരുൺ സിംഗ്,ബൻവാരി ലാൽ വർമ്മ, ബ്രിജ് ലാൽ, നീരജ് ശേഖർ, സീമ ദ്വിവേദി, ഗീത ശാക്യ(ബി.ജെ.പി), സമാജ്‌വാദി പാർട്ടിയിലെ രാം ഗോപാൽ വർമ്മ, ബി.എസ്.പിയുടെ റാംജി ഗൗതം എന്നിവരാണ് നവംബർ 25ന് കാലാവധി പൂർത്തിയാകുന്ന മറ്റ് എം.പിമാർ. ഉത്തരാഖണ്ഡിൽ ബി.ജെ.പിയുടെ നരേഷ് ബൻസാൽ കാലാവധി പൂർത്തിയാക്കുന്ന ഒഴിവിലും ബംഗാളിൽ തൃണമൂലിന്റെ രുക്മിണി മല്ലിക് എന്ന കോയൽ മല്ലിക് രാജിവച്ച ഒഴിവിലുമാണ് തിരഞ്ഞെടുപ്പ്. രുക്‌മിണിക്ക് 2032 ഏപ്രിൽ 2 വരെ കാലാവധിയുണ്ടായിരുന്നു.

യു.പി നിയമസഭയുടെ അംഗബലം അനുസരിച്ച്, ഭരണകക്ഷിയായ ബി.ജെ.പിക്ക് എട്ട് സീറ്റിൽ ജയിക്കാം. സമാജ്‌വാദി പാർട്ടി രണ്ട് സീറ്റ് നേടും. നിയമസഭയിൽ പ്രാതിനിധ്യമില്ലാത്തതിനാൽ ബി.എസ്.പിക്ക് സീറ്റ് നഷ്‌ടമാകും. ഉത്തരാഖണ്ഡിലെയും ബംഗാളിലെയും രാജ്യസഭാ സീറ്റുകളും ബി.ജെ.പി നേടും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, UP, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360