SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.55 AM IST

നന്ദിഗ്രാമിൽ മത്സരിക്കുന്നതിൽ നിന്ന് മിലാൻ പ്രധാനെ തടയരുത്

k

ന്യൂഡൽഹി: നന്ദിഗ്രാമിൽ മത്സരിക്കുന്നതിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥി മിലാൻ പ്രധാനെ തടയരുതെന്ന് താത്പര്യപ്പെട്ട് കൽക്കട്ട ഹൈക്കോടതി. അദ്ദേഹം മത്സരിക്കട്ടെയെന്നും ജാമ്യം ലഭിക്കുകയാണെങ്കിൽ പ്രചാരണത്തിന് അടക്കം സൗകര്യമൊരുക്കണമെന്നും ജസ്റ്റിസ് സൗഗത് ഭട്ടാചാര്യ ബംഗാൾ സർക്കാരിനോട് പറഞ്ഞു. അവിടുത്തെ തൃണമൂൽ സ്ഥാനാർത്ഥി പിന്മാറിയതോടെ മിലാൻ പ്രധാന് മമത ബാനർജി പിന്തുണ പ്രഖ്യാപിച്ചിരുന്നു.

തൊട്ടു പിന്നാലെ, 2007ലെ നന്ദിഗ്രാം ഭൂസമരത്തിനിടെ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട 5 കേസുകളിൽ പ്രധാന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയിരുന്നു. ഒക്ടോബർ 6നാണ് നിയമസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്. തലേദിവസമായ ഒക്ടോബർ 5 വരെ ജുഡിഷ്യൽ കസ്റ്റഡിയിലേക്ക് റിമാൻഡ് ചെയ്‌തിരിക്കുകയാണ്.

ഇതോടെ, കൂടുതൽ കേസുകളിൽ അറസ്റ്റ് ഒഴിവാക്കാൻ പ്രധാൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇനിയൊരു കേസിലും അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് അഡിഷണൽ അഡ്വക്കേറ്റ് ജനറൽ രാജ്ദീപ് മജുംദാർ കോടതിയെ അറിയിച്ചു. ജയിലിൽ കിടക്കുന്ന കേസുകളിൽ പ്രധാൻ ഹൈക്കോടതിയിൽ ജാമ്യം ആവശ്യപ്പെട്ടതുമില്ല. വിഷയം പരിഗണിക്കുന്നത് ഒക്ടോബർ 12ലേക്ക് മാറ്റി. മുഖ്യമന്ത്രി സുവേന്ദു അധികാരി നന്ദിഗ്രാമിലും ഭബാനിപൂരിലും വിജയിച്ചിരുന്നു. ഭബാനിപൂർ നിലനിർത്തിയതോടെ നന്ദിഗ്രാമിൽ ഉപതിരഞ്ഞെടുപ്പിന് സാഹചര്യമൊരുങ്ങുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NANDIGRAM, LATESTNEWS, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360