SignIn
Kerala Kaumudi Online
Wednesday, 23 September 2026 12.54 AM IST

അയോദ്ധ്യ രാമക്ഷേത്രം: അമൂല്യ വസ്‌തുക്കൾ സുരക്ഷിതമെന്ന് എസ്.ഐ.ടി

sd

ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിച്ച 200 കിലോ വെള്ളി ഇഷ്‌ടിക ഉൾപ്പെടെയുള്ള അമൂല്യ വസ്‌തുക്കൾ സുരക്ഷിതമെന്ന് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി). സുപ്രീംകോടതിയെ അറിയിയ്ക്കുകയായിരുന്നു. 157 കിലോയുള്ള സ്വ‌ർണം പൂശിയ രാമചരിതമാനസും സ്വർണാഭരണങ്ങളും അടക്കം സുരക്ഷിതമാണ്. 803 അമൂല്യ സംഭാവനകൾ എസ്.ബി.ഐയുടെ ലോക്കറിൽ സൂക്ഷിച്ചിട്ടുണ്ട്. സംഭാവനക്കൊള്ള സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തു വന്നപ്പോൾ അവ അവിടെയുണ്ടെന്ന് ഉറപ്പാക്കി. കാണിക്കയിലാണ് വ്യാപക മോഷണം നടന്നത്. പണമെണ്ണാൻ ചുമതലപ്പെടുത്തിയിരുന്ന 8 പേരാണ് പ്രതികൾ. 105 തവണയാണ് മോഷണം നടന്നത്. അറസ്റ്റിലായ മുഴുവൻ പ്രതികൾക്കെതിരെയും സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം ശക്തമായ തെളിവുകളുണ്ടെന്നും അന്വേഷണപുരോഗതി റിപ്പോർട്ടിൽ എസ്.ഐ.ടി വ്യക്തമാക്കി. 173 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. സമഗ്ര അന്വേഷണമാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യഹർ‌ജികളിലാണ് റിപ്പോ‌ർട്ട് കൈമാറിയത്. സംഭാവനക്കൊള്ളയിൽ അന്വേഷണം പൂർത്തിയായെന്നും,സെപ്‌തംബർ 25ന് മുൻപ് കുറ്റപത്രം സമർപ്പിക്കുമെന്നും ഉത്തർപ്രദേശ് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360