
മൂന്നര പതിറ്റാണ്ടിന്റെ വിശ്വസ്ത സേവന പാരമ്പര്യമുള്ള ഐ.സി.എൽ ഫിൻകോർപ്പ്, തങ്ങളുടെ ഏറ്റവും പുതിയ സെക്യൂർഡ് റിഡീമബിൾ നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകളുടെ (NCDs) പബ്ലിക് ഇഷ്യു 2026 ഓഗസ്റ്റ് 10ന് ആരംഭിക്കുന്നു. 12.25ശതമാനം വരെ യഥാർത്ഥ ആദായം (Effective Yield) വാഗ്ദാനം ചെയ്യുന്ന ഈ നിക്ഷേപം, ദീർഘകാല സുസ്ഥിരതയും ഫ്ലെക്സിബിൾ കാലാവധികളും ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് ആകർഷകമായ ഒരു നിക്ഷേപാവസരമാണ്.
ഞങ്ങളുടെ മുൻ എൻ.സി.ഡി ഇഷ്യുകൾക്ക് ലഭിച്ച മികച്ച പ്രതികരണത്തിനും നിക്ഷേപകർ അർപ്പിച്ച വിശ്വാസത്തിനും ഞങ്ങൾ നന്ദി രേഖപ്പെടുത്തുന്നു. ഈ പിന്തുണയാണ് നിക്ഷേപകരുടെ ആവശ്യങ്ങൾക്കനുസൃതമായ കൂടുതൽ മെച്ചപ്പെട്ട സാമ്പത്തിക സേവനങ്ങൾ നൽകാൻ ഞങ്ങൾക്ക് പ്രചോദനമാകുന്നത്.
'ഈ എൻ.സി.ഡി ഇഷ്യു 2026 ഓഗസ്റ്റ് 21 വരെ തുറന്നിരിക്കും. ഇതിന് CRISIL BBB-/STABLE റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. ഓരോ എൻ.സി.ഡി-യുടെയും മുഖവില 1,000 രൂപയാണ്. 13, 24, 36, 60, 72 മാസങ്ങളിലായി പ്രതിമാസ, വാർഷിക, ക്യുമുലേറ്റീവ് (Cumulative) പലിശ ഓപ്ഷനുകളുള്ള 10 സ്കീമുകൾ (10 ISINs) ഈ ഇഷ്യു വാഗ്ദാനം ചെയ്യുന്നു. പലിശ നിരക്കുകൾ 10.00% മുതൽ 12.25% വരെയാണ്. കുറഞ്ഞ അപേക്ഷാ തുക 10,000 രൂപയും (10 NCDs) അതിനു ശേഷം ഒരു എൻ.സി.ഡി വീതമുള്ള ഗുണിതങ്ങളുമായിരിക്കും.
ഈ ഇഷ്യു വഴി സമാഹരിക്കുന്ന തുക ഐ.സി.എൽ ഫിൻകോർപ്പിന്റെ വളർച്ചാ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും ഉപഭോക്തൃ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വിനിയോഗിക്കും. വിശ്വസനീയവും നൂതനവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ സാമ്പത്തിക സേവനങ്ങൾ നൽകാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ഇത് അടിവരയിടുന്നു'
35 വർഷത്തെ സമ്പന്നമായ ചരിത്രമുള്ള ഐ.സി.എൽ ഫിൻകോർപ്പ്, ചെയർമാനും മാനേജിങ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനിൽകുമാറിന്റെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിൽ രാജ്യത്തെ മുൻനിര സാമ്പത്തിക പങ്കാളികളിൽ ഒന്നായി വളർന്നിരിക്കുന്നു. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, മഹാരാഷ്ട്ര, ഒഡീഷ, ഗുജറാത്ത്, പശ്ചിമ ബംഗാൾ, ഗോവ, ഡൽഹി, രാജസ്ഥാൻ, ബിഹാർ എന്നീ 13 സംസ്ഥാനങ്ങളിലേക്ക് ഞങ്ങളുടെ സാന്നിധ്യം വ്യാപിച്ചു കഴിഞ്ഞു. ഒരു അഖിലേന്ത്യാ സാന്നിധ്യം സ്ഥാപിക്കുന്നതിലേക്ക് ഞങ്ങൾ അതിവേഗം മുന്നേറുകയാണ്. കൂടാതെ, ഞങ്ങളുടെ സബ്സിഡിയറിയും, ബി.എസ്.ഇ-യിൽ ലിസ്റ്റ് ചെയ്ത എൻ.ബി.എഫ്.സിയുമായ സേലം ഈറോഡ് ഇൻവെസ്റ്റ്മെന്റ്സ് (Salem Erode Investments) ധനകാര്യ മേഖലയിലെ ഞങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ഗോൾഡ് ലോണുകൾ, ഹയർ പർച്ചേസ് ലോണുകൾ, ബിസിനസ് ലോണുകൾ എന്നിവ ഉൾപ്പെടെയുള്ള സമഗ്രമായ സേവന പോർട്ട്ഫോളിയോ ഐ.സി.എൽ ഫിൻകോർപ്പ് വാഗ്ദാനം ചെയ്യുന്നു. ട്രാവൽ, ഫാഷൻ, ഡയഗ്നോസ്റ്റിക്സ്, എന്നിങ്ങനെ വിവിധ മേഖലകളിലേക്കും ഐ.സി.എൽ ഗ്രൂപ്പ് അതിന്റെ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.
സാമ്പത്തിക വളർച്ച, സുരക്ഷിതമായ ദീർഘകാല മൂല്യവർദ്ധന, എന്നിവയ്ക്കായി ഈ പുതിയ നിക്ഷേപാവസരത്തിൽ പങ്കാളിയാകുവാൻ നിങ്ങളെ ഞങ്ങൾ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ഐ.സി.എൽ ഫിൻകോർപ്പ് ബ്രാഞ്ച് സന്ദർശിക്കുക. ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിനായി സന്ദർശിക്കൂ: www.iclfincorp.com അന്വേഷണങ്ങൾക്കായി വിളിക്കൂ: +91 85890 20137, +91 85890 20186.
ICL Fincorp is launching a public issue of Secured Redeemable Non-Convertible Debentures (NCDs) from August 10 to August 21, 2026. The NCDs offer an effective yield of up to 12.25% and hold a CRISIL BBB-/STABLE rating. Proceeds will fund growth and improve customer services, with a minimum investment of ₹10,000.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |