SignIn
Kerala Kaumudi Online
Monday, 10 August 2026 3.50 AM IST

റേഞ്ച് റോവർ എസ്‌.വി അൾട്ര ഇന്ത്യയിൽ: വില 3.80 കോടി രൂപ

range

കൊച്ചി: റേഞ്ച് റോവർ എസ്‌.വി അൾട്ര ഇന്ത്യയിൽ അവതരിപ്പിച്ചു. 3.80 കോടി രൂപയാണ് ന്യൂഡൽഹി എക്‌സ്‌ഷോറൂം പ്രാരംഭവില. റേഞ്ച് റോവറിന്റെ ആഡംബരവും സാങ്കേതിക മികവും സമന്വയിപ്പിക്കുന്ന മോഡലിൽ എസ്‌.വി അൾട്രയ്ക്ക് മാത്രമായി ഒരുക്കിയ ടൈറ്റൻ സിൽവർ പുറംഫിനിഷ്, 23 ഇഞ്ച് അലോയ് വീലുകൾ, ഓർക്കിഡ് വൈറ്റും സിൻഡർ ഗ്രേയും ചേർന്ന ലെതർരഹിത അൾട്രാഫാബ്രിക്‌സ് ഉൾസജ്ജീകരണം, റാറ്റൻ പാം വെനീർ എന്നിവ ഉൾപ്പെടുന്നു.

ലോകത്തിലെ ആദ്യത്തെ എസ്‌.വി ഇലക്ട്രോസ്റ്റാറ്റിക് ശബ്ദ സംവിധാനമാണ് പ്രധാന സവിശേഷത. 21 ഭാരം കുറഞ്ഞ ഇലക്ട്രോസ്റ്റാറ്റിക് ട്രാൻസ്ഡ്യൂസറുകളും അഞ്ച് ബാസ് സ്പീക്കറുകളും ബോഡി ആൻഡ് സോൾ സീറ്റുകളും സെൻസറി ഫ്‌ളോറും ചേർന്ന് യാത്രക്കാർക്ക് വ്യത്യസ്തമായ സംഗീതാനുഭവം നൽകുന്നു. ഓരോ സീറ്റിനും വ്യക്തിഗത ശബ്ദാനുഭവം ഒരുക്കും. 395 കിലോവാട്ട് ശേഷിയുള്ള പെട്രോൾ മൈൽഡ് ഹൈബ്രിഡ് എട്ട് സിലിണ്ടർ എൻജിനിലാണ് എസ്‌.വി അൾട്ര നിലവിൽ ലഭ്യമാകുന്നത്. ഇലക്ട്രോസ്റ്റാറ്റിക് ശബ്ദ സംവിധാനത്തിൽ പുന:സംസ്‌കരിച്ചതും പുനരുപയോഗിക്കാവുന്നതുമായ വസ്തുക്കളാണ് ഉപയോഗിക്കുന്നതെന്നും കമ്പനി അറിയിച്ചു. പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എസ്‌.വി അൾട്ര പതിപ്പ് ഈ വർഷാവസാനത്തോടെ അവതരിപ്പിക്കുമെന്നും റേഞ്ച് റോവർ അധികൃതർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RANGE ROVER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360