
കൊച്ചി: റാൻഡ്സ്റ്റാഡ് എംപ്ലോയർ ബ്രാൻഡ് റിസർച്ച് 2026 പ്രകാരം ഇന്ത്യയിലെ ഏറ്റവും ആകർഷകമായ തൊഴിൽദാതാവായി ഗൂഗിൾ തിരഞ്ഞെടുക്കപ്പെട്ടു. ടാറ്റ ഗ്രൂപ്പും ആമസോണുമാണ് തൊട്ടുപിന്നിലുള്ളത്. പ്രമുഖ ടാലന്റ് കമ്പനിയായ റാൻഡ്സ്റ്റാഡ് ഇന്ത്യ പുറത്തിറക്കിയ ഈ സമഗ്ര പഠനത്തിൽ, ഇന്ത്യയിൽ നിന്ന് 3500ഓളം പേരും ആഗോളതലത്തിൽ 1.75 ലക്ഷത്തിലധികം പേരും പങ്കെടുത്തു.
ഇന്ത്യയിൽ തൊഴിൽ മാറുന്നവരുമായി ബന്ധപ്പെട്ട സമ്മർദ്ദം വളരെ കൂടുതലാണെന്ന് ഗവേഷണം സൂചിപ്പിക്കുന്നു, 46 ശതമാനം ആളുകൾ അടുത്ത ആറ് മാസത്തിനുള്ളിൽ ജോലി മാറാൻ പദ്ധതിയിടുമ്പോൾ, 32 ശതമാനം പേർ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ജോലി മാറിയവരാണ്. 49 ശതമാനം ആളുകൾ തൊഴിൽജീവിത സന്തുലിതാവസ്ഥയുടെ അഭാവവും 42 ശതമാനം കരിയർ വളർച്ചയില്ലായ്മയും 41 ശതമാനം കുറഞ്ഞ ശമ്പളവും ഒരു സ്ഥാപനം വിട്ടുപോകാനുള്ള പ്രധാന കാരണങ്ങളായി ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു.
2020ന് ശേഷമുള്ള കാലഘട്ടം തൊഴിലുടമകളും ജീവനക്കാരും തമ്മിലുള്ള മാനസിക ബന്ധത്തെ അടിസ്ഥാനപരമായി തിരുത്തിയെഴുതി. ജീവനക്കാർ ഇന്ന് ഒറ്റപ്പെട്ട ആനുകൂല്യങ്ങളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് സമഗ്രമായ തൊഴിൽ അനുഭവമാണ് വിലയിരുത്തുന്നത്. മികച്ച ജീവനക്കാരെ നിലനിർത്തുന്നതിന് സാമ്പത്തിക പ്രതിഫലവും ദൈനംദിന സംതൃപ്തിയും തമ്മിലുള്ള വിടവ് നികത്തേണ്ടത് അത്യാവശ്യമാണ്.
നാരായൺ അയ്യർ
റാൻഡ്സ്റ്റാഡ് ഇന്ത്യ എം.ഡി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |