
തൃശൂർ: സെപ്തംബർ 10,11,12 തീയ്യതികളിലായി തൃശൂരിൽ നടക്കുന്ന എൻ.ജി.ഒ സംഘ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി താലൂക്ക് കേന്ദ്രങ്ങളിലും വിവിധ സിവിൽ സ്റ്റേഷനുകളിലും പതാകാ ദിനം നടത്തി. കളക്ടറേറ്റിൽ സംസ്ഥാന സെക്രട്ടറി വി.വിശ്വകുമാർ പതാക ഉയർത്തി. ചെമ്പൂക്കാവിൽ ജില്ലാ പ്രസിഡന്റ് പ്രശാന്ത് കളരിക്കൽ, ഇരിങ്ങാലക്കുടയിൽ ജില്ലാ സെക്രട്ടറി ജയൻ പൂമംഗലം, കൊടുങ്ങല്ലൂരിൽ സംസ്ഥാന സമിതിയംഗം സുഗുണൻ പഴുക്കര, നാട്ടികയിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.കണ്ണൻ, ചേർപ്പിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എം.എസ്.ശരത്കുമാർ, ചാലക്കുടിയിൽ ജില്ലാ ട്രഷറർ വിഷ്ണു തോട്ടാപ്പിള്ളി, കുന്നംകുളത്ത് ജില്ലാ സമിതിയംഗം ഷാജു, തലപ്പിള്ളിയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി സി. ശരത്കുമാർ, ചാവക്കാട് ബി.എം.എസ് മേഖലാ വൈസ് പ്രസിഡന്റ് ബാഹുലേയൻ ആലങ്ങാട്ടയിൽ എന്നിവർ പതാക ഉയർത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |