SignIn
Kerala Kaumudi Online
Monday, 10 August 2026 3.51 AM IST

ഉത്രാളിക്കാവ് ക്ഷേത്രം, കതിന വെടിവഴിപാട്

w

വടക്കാഞ്ചേരി: ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ കഴിഞ്ഞ മാർച്ച് മുതൽ മുടങ്ങിക്കിടന്നിരുന്ന കതിന വെടിവഴിപാട് ഇന്നുമുതൽ പുനരാരംഭിക്കുമെന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി.ആർ.സുരേഷ് കുമാർ,ദേവസ്വം ഓഫീസർ പി.വി.ഹരികൃഷ്ണൻ എന്നിവർ അറിയിച്ചു. സമിതി മന്ത്രി കെ.മുരളീധരന് നൽകിയ നിവേദനത്തിൽ മന്ത്രി അനുകൂല നിലപാട് സ്വീകരിച്ചു.ഹൈക്കോടതി സീനിയർ ഗവ.പ്ലീഡർ അഡ്വ.ടി.എസ്. മായാദാസും ഇടപെട്ടു. ഉത്രാളിക്കാവ് പൂരം എങ്കക്കാട് വിഭാഗവും കൊച്ചിൻ ദേവസ്വം ബോർഡിനും മന്ത്രിക്കും നിവേദനം നൽകിയിരുന്നു. വെടിമരുന്ന് സൂക്ഷിക്കുന്നതിനുള്ള എൽ.ഇ.2ലൈസൻസിയായി പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി പ്രവീൺ രംഗത്തെത്തിയതോടെയാണ് ഇതുമായിബന്ധപ്പെട്ട നിയമ തടസ്സങ്ങൾ നീങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL