കോട്ടക്കൽ: 'യുദ്ധമല്ല, സമാധാനമാണ് മനുഷ്യരാശിയുടെ പ്രതീക്ഷ' എന്ന സന്ദേശമുയർത്തി കോട്ടൂർ എ.കെ.എം. എച്ച്.എസ്.എസ് വിദ്യാർത്ഥികൾ പുത്തൂർ ബൈപ്പാസിൽ സമാധാന ശൃംഖല തീർത്തു. സ്‌കൂളിലെ സോഷ്യൽ സയൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായായിരുന്നു പരിപാടി. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുലൈമാൻ പാറമ്മൽ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രധാനാദ്ധ്യാപിക കെ. സുധ, ഡെപ്യൂട്ടി എച്ച്.എം. പ്രദീപ് വാഴങ്കര, എൻ.വിനീത, അദ്ധ്യാപകരായ ജോസ് ആന്റണി, എ. ഉണ്ണികൃഷ്ണൻ, കെ. സഹ് ല, കെ. നിജ, ഷൈജ, എം.കെ. മൊയ്തീൻ റിയാസ്, എ. ഫാരിസ്, ടി ഹരീഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |