
കോട്ടയം : മണിമലയിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ മണിമല മുക്കട തൊള്ളായിരക്കുഴി വീട്ടിൽ തോമസ് ടി.വർഗീസിനെ (പ്രദീപ്, 46) പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തായ രതീഷ് ചന്ദ്രനെയാണ് ആക്രമിച്ചത്. മണിമല ഇൻഫന്റ് ജീസസ് ആശുപത്രിക്ക് സമീപത്തെ ഹോട്ടലിന് മുൻപിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഭക്ഷണം കഴിക്കുന്നത് സംബന്ധിച്ചുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഇവർ മദ്യലഹരിയിലായിരുന്നു. ഇരുവരും ഹിറ്റാച്ചി ഓപ്പറേറ്റർമാരാണ്. തോൾ ഭാഗത്ത് കുത്തേറ്റ രതീഷ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി യു. ശ്രീജിത്തിന്റെ നിർദ്ദേശപ്രകാരം എരുമേലി സി.ഐ എം.ആർ സുരേഷ്, എസ്.എച്ച്.ഒ ടി.എസ് പ്രദീപ്, എ.എസ്.ഐമാരായ എം ഷിൻസ്, സിജി കുട്ടപ്പൻ, സി.പി.ഒമാരായ സെൽവരാജ്, രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |