SignIn
Kerala Kaumudi Online
Wednesday, 23 September 2026 2.55 AM IST

കോട്ടയം ആകാശപ്പാത  ഉന്നതതല യോഗം ഇന്ന്

dd

തിരുവനന്തപുരം : കോട്ടയം ആകാശപ്പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും ഗതാഗത മന്ത്രി സി.പി.ജോണും പങ്കെടുക്കുന്ന ഉന്നതതലയോഗം ഇന്ന് വൈകിട്ട് മൂന്നിന് നിയമസഭാ കോംപ്ലക്സിൽ നടക്കും. യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ആകാശപ്പാത സംബന്ധിച്ച നാലാമത്തെ യോഗമാണിത്. പൊതുമരാമത്ത് വകുപ്പിന്റെ ആർക്കിടെക്ചറൽ വിഭാഗം ആകാശപാതയുടെ പുതുക്കിയ രൂപരേഖ തയ്യാറാക്കിയിരുന്നു. മൂന്നുഘട്ടമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 18 മാസത്തിനകം നിർമ്മാണം പൂർത്തിയാക്കണമെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിർദ്ദേശം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA