
കുമരകം : ചീപ്പുങ്കലും പരിസരപ്രദേശങ്ങളിലും മോഷ്ടാക്കളുടെ ശല്യം ഏറി വരുന്നതായി പരാതി. അടുത്തകാലത്തായി ബോട്ടുകളിൽ നിന്ന് പെട്രോൾ ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷണം പോകുന്നത് പതിവാണ്. തുടർന്ന് ബോട്ടുകാർ ക്യാമറ സ്ഥാപിച്ചിട്ടും കഴിഞ്ഞ ദിവസം രാത്രിയിൽ സമീപത്തുള്ള വീടിന്റെ മോട്ടോർ, 50 കിലോയോളം കമ്പി എന്നിവ മോഷണം പോയി. കഴിഞ്ഞദിവസം ഗുരുദേവ സമാധി ദിനാചരണത്തിന്റെ ഭാഗമായി ഗുരുദേവ ചിത്രം സ്ഥാപിച്ചിരുന്ന പീഠം മോഷ്ടാക്കൾ അപഹരിച്ചു. പൊലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |