
കോട്ടയം : വെളുത്തേടത്തു നായർ സംസ്ഥാന പ്രതിനിധി സമ്മേളനം 27 ന് രാവിലെ 10 ന് തൃപ്പൂണിത്തുറ കെ.വി.എൻ.എസ് ഹാളിൽ ദീപക് ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഇ.എസ്.രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ബി.രാമചന്ദ്രൻ നായർ ബഡ്ജറ്റ് അവതരിപ്പിക്കും. രക്ഷാധികാരി ടി.ജി ഗോപാലകൃഷ്ണൻ നായർ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം വിളംബരം ചെയ്യും. ട്രഷറർ ജി.ശശികുമാർ ജൂബിലി സമ്മേളന രൂപരേഖയും കണക്കും അവതരിപ്പിക്കും. സമ്മേളനത്തിൽ 282 പ്രതിനിധികൾ പങ്കെടുക്കുമെന്ന് മീഡിയ സെൽ കൺവീനർ ടി.എൻ. മുരളീധരൻ നായർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |