
വൈക്കം : മസ്തിഷ്‌ക ജ്വരത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ടി.വി.പുരം തൃണയംകുടം പ്രദേശത്തെ വീടുകളിലെ കിണറുകളിൽ ക്ലോറിനേഷൻ നടത്തി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആനന്ദ് ബാബു ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ശരത് പൊന്നപ്പൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ബ്രിജിൻ പ്രകാശ്, ബ്ലോക്ക് ജോ. സെക്രട്ടറി കെ.എം.കണ്ണൻ, വൈസ് പ്രസിഡന്റ് പി.ജെ.വിനീഷ്, മേഖല സെക്രട്ടറി പി.ആർ.അഖിൽ, വിഷ്ണു.കെ വേണു, എം.പി.ഹരീഷ്, നന്ദു എസ്.ബാബു, സച്ചു വേണുകുട്ടൻ, ജിഷ്ണു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |