കോട്ടയം: ദേവലോകം കാതോലിക്കേറ്റ് അരമനയിൽ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ കൊടിയേറി. 14,15 ദിവസങ്ങളിലായി നടക്കുന്ന പ്രധാന ശുശ്രൂഷകൾക്ക് ഓർത്തഡോത്സ് സഭാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും. വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനൊപ്പം പരിശുദ്ധ ഇഗ്നാത്തിയോസ് അബ്ദേദ് മശിഹാ പാത്രിയർക്കീസ് ബാവായുടെ 111ാമത് ഓർമ്മയും സഭാ ആസ്ഥാനത്ത് ആചരിക്കും. ആഗസ്റ്റ് 14 വ്യാഴം വൈകീട്ട് 6 മണിക്ക് സന്ധ്യാനമസ്‌ക്കാരം, 7 മണിക്ക് പ്രസംഗം ഡീക്കൻ മാത്യു ഏലിയാസ് ജോർജ്, 7.30ന് പ്രദക്ഷിണം, 8.30ന് ആശീർവാദം,നേർച്ച.
ആഗസ്റ്റ് 15ന് രാവിലെ 7.30ന് വിശുദ്ധ കുർബാനയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |