SignIn
Kerala Kaumudi Online
Sunday, 09 August 2026 3.28 AM IST

പ്ലൈവുഡ് കമ്പനി ജനപ്രതിനിധികൾ സന്ദർശിച്ചു

sheela

തൊടുപുഴ: വെള്ളിയാമറ്റത്ത് ജനങ്ങളുടെ ആരോഗ്യത്തിനും ജീവിതത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്ന പ്ലൈവുഡ് കമ്പനി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ സ്റ്റീഫൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം മനോജ് കോക്കാട്ട്, ഡിവിഷൻ മെമ്പർ സജി പി. ജോസ് എന്നിവർ സന്ദർശിച്ചു.
നിലവിലുള്ള സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തിയ സംഘം, ജനങ്ങളെ ബാധിക്കുന്ന രീതിയിൽ ഫാക്ടറി മാലിന്യങ്ങൾ പുറന്തള്ളുന്നതായി ബോധ്യപ്പെട്ടു. ഇതിനെതിരെ കർശന താക്കീത് നൽകുകയും, ജനങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഹാനികരമായ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ഗ്രാമപഞ്ചായത്ത് കമ്പനിയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ട്. ബന്ധപ്പെട്ട ജെ.ഡി. ഉദ്യോഗസ്ഥരും കളക്ടറുടെ നിർദ്ദേശപ്രകാരം സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.
ജനങ്ങളുടെ ജീവിതം ദുഷ്‌കരമാക്കുന്ന ഒരു പ്രവർത്തനത്തിനും കൂട്ടുനിൽക്കില്ല. ജനങ്ങളുടെ ജീവനും ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്ന കാര്യത്തിൽ അചഞ്ചലമായ നിലപാടുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ ഭരണകൂടത്തെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ഷീലാ സ്റ്റീഫനും മെമ്പർമാരായ മനോജ് കോക്കാട്ടും സജി പി. ജോസും വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, PLYWOOD COMPANY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL