SignIn
Kerala Kaumudi Online
Sunday, 09 August 2026 3.28 AM IST

ശമ്പള പരിഷ്‌കരണം ഉടൻ നടപ്പിലാക്കണം

aituc

കോട്ടയം : കണ്ടിജന്റ് ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്​റ്റേ​റ്റ് മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. 40 ഇന ഡിമാൻഡുകൾ അടങ്ങിയ നിവേദനം ഫെഡറേഷൻ ഭാരവാഹികൾ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജിക്ക് നൽകി. വിഷയത്തിൽ അനുഭാവ പൂർവമായ സമീപനം ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകി. ഫെഡറേഷൻ വർക്കിങ് പ്രസിഡന്റ് കെ.ബി.ഹനീഫ്, ജനറൽ സെക്രട്ടറി ഡി.രഞ്ജിത് കുമാർ, സെക്രട്ടറി കെ.സുരേഷ് എന്നിവർ നിവേദകസംഘത്തിൽ ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SALARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL