കോട്ടയം : ഓൾ കേരള ഗോൾഡ് വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന പ്രതിനിധി സമ്മേളനം കോട്ടയം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് ഹാളിൽ ഇന്ന് നടക്കും. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അഖില ഭാരത സ്വർണ്ണക്കാർ സംഘം ദേശീയ സെക്രട്ടറി ആർ.രാമമൂർത്തി ബാംഗ്ലൂർ സംസാരിക്കും. 11 ന് സ്വർണ്ണത്തൊഴിൽ സംരക്ഷണ സമ്മേളനം ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കോട്ടയം നഗരസഭ ചെയർമാൻ എം.പി സന്തോഷ് കുമാർ, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ.വി.ബി ബിനു, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ഷോൺ ജോർജ് എന്നിവർ സംസാരിക്കും. പുതിയ ഭാരവാഹികളെ സമ്മേളനത്തിൽ തിരഞ്ഞെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |