SignIn
Kerala Kaumudi Online
Saturday, 08 August 2026 3.25 AM IST

ക്യാമ്പുകളിൽ എത്തിയില്ലെങ്കിലും ധനസഹായം നൽകും:മന്ത്രി അനിൽകുമാർ

as

കോട്ടയം: പ്രകൃതിക്ഷോഭത്തെത്തുടർന്ന് വീടുകളിൽ വെള്ളം കയറിയ എല്ലാ കുടുംബങ്ങൾക്കും സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ ധനസഹായം ലഭ്യമാക്കുമെന്ന് റവന്യൂമന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. ചങ്ങനാശേരി താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹായം ലഭിക്കാൻ ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കണമെന്ന നിബന്ധനയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

വെള്ളം കയറിയ വീടുകളിലെ താമസക്കാർ എവിടെയായിരുന്നാലും അർഹതയുണ്ടെങ്കിൽ സഹായം ലഭിക്കും. വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറിയവർക്കും 10,000 രൂപ ധനസഹായം നൽകാൻ സർക്കാർ തീരുമാനമുണ്ട്.നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

നദികളിൽ അടിഞ്ഞുകൂടിയ മണ്ണും മണലും നീക്കം ചെയ്ത് ഒഴുക്കു വർധിപ്പിക്കുന്ന നടപടികൾ മഴയ്ക്ക് ശേഷം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു..

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL