SignIn
Kerala Kaumudi Online
Monday, 10 August 2026 3.49 AM IST

സിപ്റ്റ ചീമേനി അനുമോദിച്ചു

cipta
സിനിമാ നടൻ പി.പി. കുഞ്ഞികൃഷ്ണൻ ഉപഹാരങ്ങൾ വിതരണം ചെയ്യുന്നു

ചീമേനി: സിപ്റ്റ ചിമേനിയുടെ ആഭിമുഖ്യത്തിൽ കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിലെ പൊതുവിദ്യാലയങ്ങളിൽ നിന്ന് 2025-26 അധ്യയന വർഷത്തിൽ വിവിധ സ്കോളർഷിപ്പുകൾ നേടിയ കുട്ടികളെ അനുമോദിച്ചു. ചീമേനി വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ സിനിമാ നടൻ പി.പി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കുകയും വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. സിപ്റ്റ പ്രസിഡന്റ് സുഭാഷ് അറുകര അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കെ. ചന്ദ്രൻ സ്വാഗതം പറഞ്ഞു. പി.വി. മോഹനൻ, പി.പി. സുരേഷ് എന്നിവർ ആശംസകൾ നേർന്നു. ജോയിന്റ് സെക്രട്ടറി ശശികല നന്ദി രേഖപ്പെടുത്തി. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ, സിപ്റ്റ മെമ്പർ തുടങ്ങി 200 ഓളം പേർ പങ്കെടുത്തു. മധുമാസ്റ്റർ, എം. ശ്രീജ, പി.പി പുരുഷോത്തമൻ, കെ. പ്രകാശൻ, സി.എം രുഗ്‌മിണി, ആർ.കെ രാമകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, ANUMODANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL