കാഞ്ഞങ്ങാട്: സാമൂഹ്യ സുരക്ഷാ പെൻഷൻ അട്ടിമറിക്കാനുള്ള യു.ഡി.എഫ് സർക്കാറിന്റെ ജനവിരുദ്ധ നയങ്ങളിൽ ശക്തമായി പ്രതിഷേധിക്കണമെന്നും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കണമെന്നും കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ പുതുക്കൈ വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം മോഹനൻ കാടകം ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് പി.വി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. വില്ലേജ് സെക്രട്ടറി എസ്. ബാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും ടി.വി പ്രേമ രക്തസാക്ഷി പ്രമേയവും ടി.കെ രവി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ വൈസ് പ്രസിഡന്റ് സി. പവിത്രൻ, ഏരിയ കമ്മിറ്റി അംഗം എം.വി രാഘവൻ, സി.പി.എം പുതുക്കൈ ലോക്കൽ സെക്രട്ടറി എം. ആനന്ദൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ ടി.വി പ്രേമ (പ്രസിഡന്റ്), എസ്. ബാലകൃഷ്ണൻ (സെക്രട്ടറി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |