SignIn
Kerala Kaumudi Online
Wednesday, 05 August 2026 11.54 AM IST

ഓപ്പറേഷൻ തൂഫാൻ: പ്രചാരണ റാലി

toofan
ഓപ്പറേഷൻ തൂഫാൻ പ്രചരണ റാലി കാഞ്ഞങ്ങാട് എസ്.ഐ ടി.പി അഞ്ജലി ഫ്ലാഗ് ഓഫ് ചെയ്യുന്നു

കാഞ്ഞങ്ങാട്: ലഹരി ഉപയോഗം ഇല്ലാതാക്കുന്നതിന് ആഭ്യന്തര വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായി ഹൊസ്ദുർഗ് ലയൺസ് ക്ലബ്, കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികളുമായി ചേർന്ന് ഓപ്പറേഷൻ തൂഫാൻ പ്രചരണ റാലിയും ബോധവത്കരണ ക്ലാസും നടത്തി. കാഞ്ഞങ്ങാട് പട്ടണത്തിൽ നിന്നും സ്കൂളിലേക്ക് നടത്തിയ റാലി കാഞ്ഞങ്ങാട് എസ്.ഐ ടി.പി അഞ്ജലി ഫ്ലാഗ് ഓഫ് ചെയ്തു. ബോധവത്കരണ ക്ലാസ് എസ്.ഐ പ്രദീപൻ കോതോളി കൈകാര്യം ചെയ്തു. പ്രസിഡന്റ് കെ. ശ്രീധരൻ അദ്ധ്യക്ഷനായി. ഡിസ്ട്രിക്ട് ചീഫ് കോഡിനേറ്റർ നാസർ കൊളവയൽ, ഡിസ്ട്രിക്ട് കോഡിനേറ്റർ വി. കുഞ്ഞമ്പു, എൻ. വിനോദ് കുമാർ, പി. പ്രദീപൻ, പി.വി ഗുൽസാർ, ബി. സുരേന്ദ്രൻ, പി. സുമ സംസാരിച്ചു. പ്രിൻസിപ്പാൾ ഡോ. എൻ. വേണുനാഥൻ സ്വാഗതവും എം. ബേബി പ്രസീത നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, TOOFAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL