SignIn
Kerala Kaumudi Online
Thursday, 24 September 2026 3.25 AM IST

വനിതാ വ്യവസായകേന്ദ്രം പുനരാരംഭിക്കണം

bdjs
ബി.ഡി.ജെ.എസ് തൃക്കാക്കര മുനിസിപ്പൽ സമ്മേളനം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം.എസ്. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു. കെ. എസ്. വിജയൻ, സി. സതീശൻ, അഡ്വ..ജെ. അശോകൻ തുടങ്ങിയവർ സമീപം

കൊച്ചി: തൃക്കാക്കരയിൽ അടച്ചിട്ടിരിക്കുന്ന വനിതാവ്യവസായ കേന്ദ്രം തുറന്നു പ്രവർത്തിപ്പിക്കണമെന്ന് ബി.ഡി.ജെ.എസ് തൃക്കാക്കര മുനിസിപ്പൽ സമ്മേളനം ആവശ്യപ്പെട്ടു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എം.എസ്. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. എൻ.എ. സിജു അദ്ധ്യക്ഷനായി. സംസ്ഥാന സമിതി അംഗം കെ.എസ്. വിജയൻ, നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ജെ. അശോകൻ, സംഘടനാ ജനറൽ സെക്രട്ടറി സി. സതീശൻ, നിയോജകമണ്ഡലം സെക്രട്ടറി രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു. മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികളായി എൻ.എ. സിജു (പ്രസിഡന്റ് ), ഇ.എസ്. ബിജു (വൈസ് പ്രസിഡന്റ്), ദീത്തലാൽ (ജനറൽ സെക്രട്ടറി), പി.വി. ബോസ് ( സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL