
പുത്തൻകുരിശ്: പുത്തൻകുരിശ് സബ് രജിസ്ട്രാർ ഓഫീസിന് എതിർവശത്തെ എസ്.ബി.ഐ എ.ടി.എമ്മിൽ കവർച്ചാശ്രമം. കഴിഞ്ഞ ദിവസം രാത്രി മെഷീന്റെ മുൻഭാഗം കവർച്ചക്കാർ അഴിച്ചുമാറ്റിയെങ്കിലും പണം സൂക്ഷിച്ചിരുന്ന ഭാഗത്തേക്ക് കടക്കാൻ കഴിയാതെ പിന്തിരിയുകയായിരുന്നു. ശക്തമായ മഴയുണ്ടായിരുന്നതും എ.ടി.എം കൗണ്ടർ കെട്ടിടത്തിന്റെ അല്പം ഉള്ളിലായി സ്ഥിതി ചെയ്യുന്നതിനാലും മോഷണശ്രമം മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടില്ല. രാവിലെ തൊട്ടടുത്ത ലോട്ടറി കടയിലെ ജീവനക്കാരാണ് വിവരം ബാങ്കിനെ അറിയിച്ചത്. പുത്തൻകുരിശ് പൊലീസും വിരലടയാള വിദഗ്ദ്ധരും തെളിവുകൾ ശേഖരിച്ചു. ഡിസ്പെൻസർ യൂണിറ്റിനും മറ്റും കേടുപാടുകൾ സംഭവിച്ചതിലൂടെ രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ബാങ്ക് മാനേജർ നൽകിയ പരാതിയിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |