കൊച്ചി: കെ.എം.ഇ.എ കോളേജ് ഒഫ് ആർക്കിടെക്ചറിലെ അവസാന വർഷ ആർക്കിടെക്ചർ വിദ്യാർത്ഥികൾ അർബൻ ഡിസൈൻ പ്രോജക്ടിന്റെ ഭാഗമായി 'അകം" എന്ന പേരിൽ പൊതു പ്രദർശനം സംഘടിപ്പിക്കുന്നു. സെപ്തംബർ 26ന് മട്ടാഞ്ചേരി പാലസ് റോഡിലെ ശ്രീശാരദ ശങ്കര കല്യാണ മണ്ഡപമാണ് വേദി. പാലസ് റോഡിനെ പ്രധാന പഠനമേഖലയായി തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ, അന്തിമ രൂപകല്പനയ്ക്ക് മുമ്പുള്ള പഠനത്തിന്റെ ഭാഗമായാണ് ഈ പ്രദർശനം ഒരുക്കുന്നത്. മാസ്റ്റർപ്ലാൻ കൊച്ചിൻ കോർപ്പറേഷനിൽ സമർപ്പിക്കും. ഡിസംബറിൽ ഡൽഹിയിൽ നടക്കുന്ന ഹിസ്റ്റോറിക് സിറ്റീസ് സീരിസിന്റെ ഭാഗമാവുകയും ചെയ്യും. പ്രതികരണങ്ങളും നിർദ്ദേശങ്ങളും ഉൾപ്പെടുത്തി ഡിസൈൻ പരിഷ്കരിക്കുകയും ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |