SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.55 AM IST

ഗ്രന്ഥശാലക്ക് 4000 പുസ്തകങ്ങൾ കൈമാറി

sethu

ആലുവ: എൻ.ബി.എസ്, ഡി.സി ബുക്സ് എന്നിവിടങ്ങളിൽ മാനേജരായി സേവനം അനുഷ്ടിച്ചിരുന്ന പരേതനായ കെ. ശങ്കരപിള്ളയുടെ (കെ.എസ്. പിള്ള) 4000ത്തോളം അപൂർവ പുസ്തകങ്ങളുടെ ശേഖരം കുടുംബാംഗങ്ങൾ പടിഞ്ഞാറെ കടുങ്ങല്ലൂർ മംഗളോദയം ലൈബ്രറിക്ക് കൈമാറി. സാഹിത്യകാരൻ സേതു പുസ്തകശേഖരം ഏറ്റുവാങ്ങി. ലൈബ്രറി പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അദ്ധ്യക്ഷനായി. ഡോ. വി.കെ. അബ്ദുൾ ജലീൽ, പ്രൊഫ. എസ്. മോഹൻദാസ്, പഞ്ചായത്ത്അംഗങ്ങളായ ശ്രീകുമാർ മുല്ലേപ്പിള്ളി, ജ്യോതി ഗോപകുമാർ, സിന്ധു പാനാപ്പിള്ളി, താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ജയൻ മാലിൽ, അഡ്വ. ബിന്ദു ശങ്കരപിള്ള, സി.കെ. ബാബു, ആർ. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, BOOKS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL