
മട്ടാഞ്ചേരി: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ മട്ടാഞ്ചേരി ഖേലാസേഠ് പറമ്പ്, ലോബോ ജംഗ്ഷനിൽ അട്ടാണി അനീഷ് എന്ന അനീഷിനെ(43) കാപ്പ ചുമത്തി ജയിലിലടച്ചു. നരഹത്യാശ്രമം, മോഷണം, പിടിച്ചുപറി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യം, കഠിന ദേഹോപദ്രവം ഏൽപിക്കൽ തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വന്നതിനെ തുടർന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണറുടെ ശുപാർശയിൽ കളക്ടർ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. തുടർന്ന് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചു. ഇൻസ്പെക്ടർ കെ.എ.ഷിബിൻ, വിനോദ്,സിനോഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |