SignIn
Kerala Kaumudi Online
Sunday, 09 August 2026 3.28 AM IST

ഒന്നര ലക്ഷം തട്ടി: കെയർ ടേക്കർക്കെതിരെ കേസ്

കൊച്ചി: നാവികർ താമസിക്കുന്ന അപ്പാർട്ട്‌മെന്റിലെ ദൈനംദിന ആവശ്യങ്ങൾക്കും ജോലിക്കാർക്ക് ശമ്പളം നൽകാനുമായി സ്വരൂപിച്ച ഒന്നരലക്ഷം രൂപ കെയർ ടേക്കർ കൈക്കലാക്കിയതായി പരാതി. താമസക്കാരനായ നാവിക ഉദ്യോഗസ്ഥൻ നൽകിയ പരാതിയിൽ ഫോർട്ടുകൊച്ചി അമരാവതി സ്വദേശി സ്റ്റീഫൻ തോമസിനെതിരെ സൗത്ത് പൊലീസ് കേസെടുത്തു. മാർച്ച്-മേയ് മാസങ്ങളിലായിരുന്നു തട്ടിപ്പ്. 14 കുടുംബങ്ങളാണ് പനമ്പള്ളി നഗറിലുള്ള അപ്പാർട്ട്‌മെന്റിൽ താമസിക്കുന്നത്. ഇവർ സ്വരൂപിച്ച പണം ബാങ്കിൽ നിക്ഷേപിക്കാൻ സ്റ്റീഫനെ ഏൽപ്പിച്ചിരുന്നു. എന്നാൽ അപ്പാർട്ട്‌മെന്റിന്റെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കാതെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. അപ്പാർട്ട്‌മെന്റിലെ താമസക്കാരനായ ഒരു നാവിക ഉദ്യോഗസ്ഥന്റെ കാറിൽ നിന്ന് കാന്റീൻ ഐ.ഡി കാർഡ് കൈക്കലാക്കി സ്റ്റീഫൻ സ്വന്തം പേരും നാവികന്റെ വേഷത്തിലുള്ള ഫോട്ടോയും ചേർത്ത് വ്യാജമായി ഐ.ഡി കാർഡ് നിർമ്മിച്ചതായും പരാതിയിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL