SignIn
Kerala Kaumudi Online
Thursday, 24 September 2026 2.20 AM IST

ഓൺലൈൻ അദാലത്ത് ഒക്ടോ. 13ന്

ആലപ്പുഴ: സർവ്വീസിലുള്ളവരും വിരമിച്ചവരുമായ പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികളിൽ പരിഹാരം കാണുന്നതിന് സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ ഓൺലൈൻ അദാലത്ത് സംഘടിപ്പിക്കും. ആലപ്പുഴ, കാസർകോട് ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ചവരുടെയും പരാതികൾ ഒക്ടോബർ 13ന് നടക്കുന്ന 'എസ്.പി.സി ടോക് വിത്ത് കോപ്സ് ' എന്ന ഓൺലൈൻ അദാലത്തിൽ പരിഗണിക്കും. സംസ്ഥാന പൊലീസ് മേധാവി തന്നെ പരാതി കേൾക്കുകയും പരിഹാരം നിർദേശിക്കുകയും ചെയ്യും. പരാതികളുള്ളവർ spctalks.pol@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9497900243.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL