ആലപ്പുഴ: കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള പ്രതിമാസ ചതയദിന പ്രാർത്ഥന നാളെ വിവിധ ചടങ്ങുകളോടെ ഗുരുദേവ ക്ഷേത്ര സന്നിധിയിൽ നടക്കും. രാവിലെ എട്ടിന് ഗുരുപുഷ്പാഞ്ജലി, 9ന് ദേവസ്വം സെക്രട്ടറി പി.കെ. ധനേശൻ പതാക ഉയർത്തും, 9.15 മുതൽ പ്രാർത്ഥനയും ഗുരുദേവകൃതികളുടെ ആലാപനം, 10.45ന് ചെങ്ങന്നൂർ രഞ്ജു അനന്തഭദ്രത് തന്ത്രി ഗുരുദേവ പ്രഭാഷണം നടത്തും. 12. 15ന് ഗുരുദേവ പൂജ, 12.30ന് ബേബി പാപ്പാളിയുടെ നേതൃത്വത്തിൽ ദിവ്യനാമ സമൂഹാർച്ചന, ഒന്നിന് ഗുരുപ്രസാദമൂട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |