
തിരുവനന്തപുരം: കവയിത്രി സുഗതകുമാരിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഗുരുജ്യോതി സംസ്ഥാന അദ്ധ്യാപക പുരസ്‌കാരത്തിന് അപേക്ഷിക്കാം. സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ്, പള്ളിക്കൂടം ടി.വി എന്നിവയുടെ സഹകരണത്തോടെ എൽ.പി മുതൽ എച്ച്.എസ്.എസ് വിഭാഗങ്ങളിൽ പാഠ്യ,പാഠ്യേതര മേഖലകളിൽ മികവ് തെളിയിച്ച അദ്ധ്യാപകർക്കാണ് പുരസ്‌കാരം നൽകുന്നത്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്‌കൂളിന് 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ലോക അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ഒക്ടോബറിൽ ആലപ്പുഴയിൽ വച്ച് അവാർഡുകൾ വിതരണം ചെയ്യുമെന്ന് ട്രസ്റ്റ് ചെയർമാൻ എൽ. സുഗതനും അവാർഡ് കമ്മിറ്റി ചെയർമാൻ ഡോ. ജിതേഷ്ജിയും അറിയിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്തംബർ 10. വിലാസം: എൽ. സുഗതൻ, ചെയർമാൻ, സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ്, പോരുവഴി പി.ഒ,ശാസ്താംകോട്ട, കൊല്ലം-690520. ഫോൺ: 9496241070.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |