
ഒറിഗോൺ: അണ്ടർ 20 ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം. 400 മീറ്റർ ഓട്ടത്തിന്റെ ഫൈനലിലെത്തുന്ന ആദ്യ മലയാളിയായി 18കാരൻ മുഹമ്മദ് അഷ്ഫഖ്. അമേരിക്കയിലെ ഒറിഗോണിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിന്റെ ആദ്യറൗണ്ടിൽ സ്വന്തം പേരിലുണ്ടായിരുന്ന 46.05 സെക്കൻഡിന്റെ ദേശീയ റെക്കാഡ് തകർത്താണ് ഫൈനലിലെത്തിയത്. ആദ്യറൗണ്ടിന്റെ അഞ്ചാം ഹീറ്റ്സിൽ 45.81 സെക്കൻഡിൽ ഫിനിഷ് ചെയ്തു. സെമിയിൽ 46 സെക്കൻഡിൽ ഓടിയെത്തി ഫൈനലിലേക്ക് കടന്നു. ഇന്ത്യൻ സമയം ഇന്ന് രാവിലെ 9.23നാണ് ഫൈനൽ. തൃശൂർ പെരിഞ്ഞനം സ്വദേശിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |