SignIn
Kerala Kaumudi Online
Wednesday, 05 August 2026 12.50 PM IST

ഡിജിറ്റൽ വിദ്യാഭ്യാസം ശക്തിപ്പെടുത്തും: മന്ത്രി എൻ.ഷംസുദ്ദീൻ

aa

തിരുവനന്തപുരം: പ്രാഥമികതലം മുതൽ ഡിജിറ്റൽ വിദ്യാഭ്യാസം ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി എൻ.ഷംസുദ്ദീൻ പറഞ്ഞു.

നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിൽ ലിറ്റിൽ കൈറ്റ്സ് സംസ്ഥാനജില്ലാതല അവാർഡ് വിതരണച്ചടങ്ങിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് റോബോട്ടിക്സ് കിറ്റുകൾ വിതരണം ചെയ്ത് ആധുനിക ലാബുകൾ ഒരുക്കും. യു.പി തലത്തിൽ ഡിജിറ്റൽ സ്‌കൂൾ പദ്ധതിയും സൈബർ സേഫ്റ്റി പ്രോട്ടോക്കോളും നടപ്പാക്കും. ഡിജിറ്റൽ,സാങ്കേതിക നൈപുണ്യം ഉറപ്പാക്കുന്ന പദ്ധതികൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DIGITAL EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA