
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹശേഷം ഒന്നിക്കുന്ന 'രണബാലി'യിലെ പ്രണയാർദ്ര ഗാനം 'ഏൻന്തയ്യ സാമി...ഇന്ന് പുറത്തിറങ്ങും. നേരത്തേ ഇരുവരുടെയും വിവാഹത്തിന് പിന്നാലെ സ്പെഷൽ സർപ്രൈസ് ഗാനമായി 'ഏൻന്തയ്യ സാമി...' ടീസർ പുറത്തിറങ്ങിയിരുന്നു. ഇപ്പോൾ ഗാനത്തിന്റെ മുഴുവൻ വീഡിയോയാണ് അണിയറപ്രവർത്തകർ റിലീസ് ചെയ്യുന്നത്. വിജയ ദശമിയോടനുബന്ധിച്ച് ഒക്ടോബർ 16ന് ചിത്രം റിലീസ് ചെയ്യും.
രണബാലിയായി വിജയ് ദേവരകൊണ്ട എത്തുമ്പോൾ ജയമ്മയായാണ് രശ്മിക. രണബാലിയുടേയും ജയമ്മയുടേയും ആഴമേറിയ പ്രണയത്തെ ആഘോഷമാക്കുന്നതാണ് ഗാനം. തെലുങ്കിൽ 'ഏൻന്തയ്യ സാമി...' എന്ന് തുടങ്ങുന്ന ഗാനം മലയാളത്തിൽ 'എന്തേ കണ്ണാലേ', തമിഴിൽ 'യേദയ്യ സാമീ', കന്നഡയിൽ 'എനയ്യ സാമി' എന്നും ഹിന്ദിയിൽ 'ഒ മേരി സാജൻ' എന്നുമാണ് എത്തുന്നത്.
അജയ്-അതുൽ സംഗീതത്തിൽ പുറത്തിറങ്ങുന്ന ഗാനം മലയാളത്തിൽ സിജു തുറവൂരിന്റേതാണ് വരികൾ. മൂന്ന് ഭാഷയിൽ ഗാനം ആലപിക്കുന്നത് ശ്വേത മോഹനും കാർത്തിക്കും ചേർന്നാണ്. മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ചിത്രം രാഹുൽ സംക്രതൻ സംവിധാനം ചെയ്യുന്നു . ഹോളിവുഡ് താരം അർണോൾഡ് വോസ്‌ലൂ ആണ് പ്രതിനായകൻ. ടീ സീരീസ് ആണ് അവതരിപ്പിക്കുന്നത്. പി.ആർ.ഒ: ആതിര ദിൽജിത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |