ദേശീയ പുരസ്കാരം മമ്മൂട്ടി നാളെ ഏറ്റുവാങ്ങും, മേള കൊച്ചിയിൽ
1 MIN READ | AUTHOR : Web Desk PUBLISHED: SEPTEMBER 21, 2026 06:48 AM IST
മമ്മൂട്ടി നായകനായി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന മേളയുടെ തുടർ ചിത്രീകരണം സെപ്തംബർ 24ന് കൊച്ചിയിൽ ആരംഭിക്കും.കാരക്കുടിയിൽ മേളയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയശേഷം ഷാർജ എക്സ്പോയിൽ പങ്കെടുക്കാൻ പുറപ്പെട്ട മമ്മൂട്ടി ഇന്ന് ഗുജറാത്തിൽ എത്തും.ഗുജറാത്തിലെ ഏകതാ നഗറിൽ നടക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസകാര ദാന ചടങ്ങിൽ പങ്കെടുക്കാനായാണ് മമ്മൂട്ടി എത്തുന്നത്. ഭ്രമയുഗത്തിലൂടെ മികച്ച നടനുള്ള നാലാമത് ദേശീയ പുരസ്കാരം രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് മമ്മൂട്ടി നാളെ ഏറ്റുവാങ്ങും. 24ന് മേളയുടെ സെക്കൻഡ് ഷെഡ്യൂളിൽ ജോയിൻ ചെയ്യാനാണ് മമ്മൂട്ടിയുടെ തീരുമാനം . ഇനി 30 ദിവസത്തെ ചിത്രീകരണം അവശേഷിക്കുന്നുണ്ട്.മമ്മൂട്ടി ആദ്യമായി പാടി അഭിനയിച്ച, കരിയറിന്റെ തുടക്കകാലത്ത് മമ്മൂട്ടിക്ക് ഏറെ കരുത്ത് പകർന്ന കെ.ജി.ജോർജ് ചിത്രം മേളയുടെ പേരിൽ മറ്റൊരു ചിത്രം എത്തുന്നു എന്ന പ്രത്യേകതയുണ്ട്.സിദ്ധാർത്ഥ് ഭരതൻ, ലാൽ ജൂനിയർ,അൽഫോൻസ് പുത്രൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. നീതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്നാണ് രചന നിർവഹിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രം ആണ് മേള. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ - ജോർജ് സെബാസ്‌റ്റ്യൻ, ഛായാഗ്രഹണം - ജിംഷി ഖാലിദ്, എഡിറ്റർ-ബ്ലെസ് തോമസ്,പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ - അരോമ മോഹൻ, വേഫെറർഫിലിംസ് തിയേറ്ററുകളിലെത്തിക്കും.മേള പൂർത്തിക്കുന്ന മമ്മൂട്ടി തുടർന്ന് ഖാലിദ് റഹ്മാൻ ചിത്രം മട്ടാഞ്ചേരി മാഫിയയിൽ അഭിനയിക്കും.
RELATED TOPICS: MAMMOOTTY, NATIONAL AWARD, CINEMANEWS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹശേഷം ഒന്നിക്കുന്ന 'രണബാലി'യിലെ പ്രണയാർദ്ര ഗാനം 'ഏൻന്തയ്യ സാമി...ഇന്ന് പുറത്തിറങ്ങും.നേരത്തേ ഇരുവരുടെയും വിവാഹത്തിന് പിന്നാലെ
അസാധ്യ അഭിനയമുഹൂർത്തങ്ങളുമായി പ്രേക്ഷകരെ ഞെട്ടിച്ച് ഉർവശിയുടെ ആശ രണ്ടാം വാരത്തിലേക്ക്. കൊറിയൻ ഡാർക്ക് ത്രില്ലറുകളോടും ഇന്റർനാഷണൽ ക്രൈം ത്രില്ലറുകളോടും കിടപിടിക്കുന്ന