
സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ദി തേർഡ് മർഡർ ഒക്ടോബർ 2ന് പ്രദർശനത്തിന് എത്തും. പ്രേക്ഷക- നിരൂപകപ്രശംസ നേടിയ റോയ്, അരികിൽ ഒരാൾ, ചാപ്‌റ്റേഴ്‌സ്, വൈ എന്നീ ചിത്രങ്ങൾക്ക് ശേഷം സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രം സൈക്കോളജിക്കൽ ത്രില്ലർ ഗണത്തിൽപ്പെടുന്നു.
ജോണി ആന്റണി, ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, മണികണ്ഠൻ പട്ടാമ്പി, റിയാസ് നർമ്മകല, സജൽ സുദർശനൻ, അനന്യ, ലിയോണ ലിഷോയ്, ഫറാ ഷിബില എന്നിവരാണ് മറ്റ് താരങ്ങൾ. സ്വർണാലയ സിനിമാസിന്റെ ബാനറിൽ സുദർശനൻ കാഞ്ഞിരംകുളമാണ് നിർമ്മാണം.ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, എഡിറ്റർ: വി. സാജൻ, കഥ: എം. എസ്. ഫൈസൽ ഖാൻ,സംഗീതം ആന്റ് പശ്ചാത്തല സംഗീതം: മെജോ ജോസഫ്,പ്രോജക്ട് ഡിസൈനർ: ഷിജു തമീൻസ്. സ്വർണലയ സിനിമാസാണ് കേരളത്തിൽ വിതരണം. പി .ആർ. ഒ : പ്രതീഷ് ശേഖർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |