SignIn
Kerala Kaumudi Online
Sunday, 20 September 2026 11.45 AM IST

ഷമീർ മുഹമ്മദ് സംവിധായകനാവുന്നു; നായകൻ പൃഥ്വിരാജ്

sss

പ്ര​ശ​സ്ത​ ​എ​ഡി​റ്റ​ർ​ ​ഷ​മീ​ർ​ ​മു​ഹ​മ്മ​ദ് ​സം​വി​ധാ​യ​ക​നാ​വു​ന്നു.​ ​പൃ​ഥ്വി​രാ​ജ് ​നാ​യ​ക​നാ​വു​ന്ന​ ​ചി​ത്രം​ ​ഇ​ൻ​വെ​സ്റ്റി​ഗേ​റ്റീ​വ് ​ആ​ക്‌​ഷ​ൻ​ ​ത്രി​ല്ല​ർ​ ​ആ​ണ്.​ ​ഒ​ടി​യ​നു​ ​ശേ​ഷം​ ​ഷ​മീ​ർ​ ​മു​ഹ​മ്മ​ദി​ന്റെ​ ​ചി​ത്ര​ത്തി​ൽ​ ​അ​ഭി​ന​യി​ക്കാ​നാ​ണ് ​പൃ​ഥ്വി​രാ​ജ് ​ഒ​രു​ങ്ങു​ന്ന​ത്. ഷ​മീ​ർ​ ​മു​ഹ​മ്മ​ദ് ​സം​വി​ധാ​യ​ക​ന്റെ​ ​കു​പ്പാ​യം​ ​അ​ണി​യു​ന്ന​ ​ചി​ത്ര​ത്തെ​ക്കു​റി​ച്ച് ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​വൈ​കാ​തെ​ ​പ്ര​ഖ്യാ​പി​ക്കും. എ.​ആ​ർ.​എം,​ ​മാ​ർ​ക്കോ,​ ​അ​ങ്ക​മാ​ലി​ ​ഡ​യ​റീ​സ്,​ ​രേ​ഖാ​ചി​ത്രം,​ ​ന​രി​വേ​ട്ട​ ​തു​ട​ങ്ങി​ ​നി​ര​വ​ധി​ ​ശ്ര​ദ്ധേ​യ​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​ഷ​മീ​ർ​ ​മു​ഹ​മ്മ​ദ് ​എ​ഡി​റ്റിം​ഗ് ​നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട്.​ ​

ഏ​റെ​ ​നാ​ളാ​യി​ ​സം​വി​ധാ​യ​ക​നാ​വാ​നു​ള്ള​ ​ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു​ ​ഷ​മീ​ർ​ .​ ​താ​ര​നി​ർ​ണ​യം​ ​പൂ​ർ​ത്തി​യാ​യി​വ​രു​ന്നു.​ ​രാ​ഹു​ൽ​സ​ദാ​ശി​വ​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ഒ​ടി​യ​ൻ: ​ദ​ ​ഏ​ജ് ​ഒ​ഫ് ​ഇ​ല്യൂ​ഷ​ൻ​ ​ആ​ണ് ​ചി​ത്രീ​ക​ര​ണ​ത്തി​ന് ​ഒ​രു​ങ്ങു​ന്ന​ ​പൃ​ഥ്വി​രാ​ജ് ​ചി​ത്രം.​ ​പൃ​ഥ്വി​രാ​ജും​ ​മ​ഞ്ജു​വാ​ര്യ​രും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​പൂ​ജ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ന​ട​ന്നു.​ ​മി​സ്റ്റ​റി​ ​ത്രി​ല്ല​റാ​യി​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്രം​ ​സ​ത്യ​വും​ ​മി​ഥ്യ​യും​ ​ത​മ്മി​ലു​ള്ള​ ​പോ​രാ​ട്ട​ത്തി​ന്റെ​ ​ക​ഥ​ ​പ​റ​യു​ന്നു.​ ​


ഭൂ​ത​കാ​ലം,​ഭ്ര​മ​യു​ഗം,ഡീ​യ​സ് ​ഈ​റെ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​ഏ​റെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​രാ​ഹു​ൽ​സ​ദാ​ശി​വ​ൻ​ ​ഒ​രു​ക്കു​ന്ന​ ​ചി​ത്രം​ ​എ​ന്ന​ ​നി​ല​യി​ലും​ ​പ്ര​തീ​ക്ഷ​ക​ൾ​ ​ഏ​റെ​യാ​ണ്.​ ​ക​ര​ൺ​ ​ജോ​ഹ​റി​ന്റെ​ ​ധ​ർ​മ്മ​ ​പ്രൊ​ഡ​ക്‌​ഷ​ൻ​സും​ ​പൃ​ഥ്വി​രാ​ജ് ​പ്രൊ​ഡ​ക്‌​ഷ​ൻ​സും​ ​ഒ​രു​മി​ച്ചു​ ​നി​ർ​മ്മി​ക്കു​ന്ന​ ​ആ​ദ്യ​ ​സം​രം​ഭമാ​ണി​ത്.​ ഇ​താ​ദ്യ​മാ​യാ​ണ് ​ധ​ർ​മ്മ​ ​പ്രൊ​ഡ​ക്ഷ​ൻ​സ് ​മ​ല​യാ​ള​ത്തി​ൽ.​ അതേസമയം പൃ​ഥ്വി​രാ​ജി​ന്റെ​ ​ബോ​ളി​വു​ഡ് ​ചി​ത്രം​ ​ദാ​യ്റ​ ​തി​യേ​റ്റ​റു​ക​ളി​ൽ​ ​എ​ത്തി.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRITHVIRAJ SUKUMARAN, CINEMANEWS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY