SignIn
Kerala Kaumudi Online
Saturday, 08 August 2026 3.24 AM IST

മോഹൻരാജ അഭിനയത്തിലേക്ക്

ss

തമിഴ് സംവിധായകൻ മോഹൻരാജ അഭിനയ രംഗത്തേക്ക്. അകാലത്തിൽ വിട പറഞ്ഞ നടൻ വിജയകാന്തിന്റെ മകൻ ഷൺമുഖ പാണ്ഡ്യൻ നായകനാകുന്ന വാന വെടിക്കൈ' എന്ന ചിത്രത്തിൽ ശക്തമായ പ്രതിനായക വേഷം ആണ് മോഹൻരാജ അവതരിപ്പിക്കുന്നത്. തിരു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിരവധി താരങ്ങൾ അണിനിരക്കുന്നു. ജയം, കുമരൻ സൺ ഒഫ് മഹാലക്ഷ്മി, വേട്ടൈക്കാരൻ തുടങ്ങി നിരവധി ചിത്രങ്ങളുടെ സംവിധായകനാണ് മോഹൻരാജ . ക്യാമറയ്ക്ക് പിന്നിൽ നിന്ന് ശക്തനായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കാനായി മാറുന്നത് സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.

അതേസമയം കാർത്തി നായകനായി പുതിയ ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് മോഹൻരാജ. ഫാമിലി എന്റർടെയ്നറാണ്. തനി ഒരുവൻ, വേലൈക്കാരൻ എന്നീ ചിത്രങ്ങൾക്കുശേഷം സ്വന്തം രചനയിൽ മോഹൻരാജ ഒരുക്കുന്ന ചിത്രം പ്രിൻസ് പിക്ചേഴ്സിന്റെ ബാനറിൽ ആണ് നിർമ്മാണം.ഈ വർഷം അവസാനം ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്.സിനിമയിലെ 25 -ാം വർഷത്തിലാണ് മോഹൻരാജ. പ്രശസ്ത തമിഴ് നടൻ രവി മോഹന്റെ (ജയം രവി) സഹോദരനാണ് മോഹൻരാജ.മോഹൻരാജ സംവിധാനം ചെയ്ത ജയം എന്ന ചിത്രത്തിലൂടെയാണ് രവി മോഹന്റെ അരങ്ങേറ്രം. കുമരൻ സൺ ഒഫ് മഹാലക്ഷ്മി എന്ന ചിത്രത്തിലൂടെ ഇരുവരും കൂടുതൽ പ്രശസ്തരായി.
Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOHAN RAJA, LATESTNEWS, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY