വടകര: എം.ഡി.എം.എ കേസിൽ റിമാൻഡിൽ കഴിയുന്ന പേരാമ്പ്ര ബി.ആർ.സിയിലെ അദ്ധ്യാപികയായിരുന്ന കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വടകര എൻ.ഡി.പി.എസ് കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്. ഇന്ന് വൈകിട്ട് അഞ്ച് മണിവരെയാണ് കസ്റ്റഡി അനുവദിച്ചത് . പൊലീസ് വാഹനത്തിൽ കയറുന്നതിനിടെ മാദ്ധ്യമങ്ങളോട് പ്രതികരിച്ച കീർത്തന, താൻ നിരപരാധിയാണെന്ന് ആവർത്തിച്ചു.
'ഞാനൊരു അദ്ധ്യാപികയാണ്. ഒരു മകന്റെ അമ്മയാണ്. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ആരോപിക്കപ്പെട്ട ലഹരി ഇടപാടിൽ എനിക്ക് യാതൊരു ബന്ധവുമില്ല. കൊയിലാണ്ടിയിലെ കാനറ ബാങ്കിലെയും ഗ്രാമീണ ബാങ്കിലെയും എന്റെ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകൾ പരിശോധിച്ചാൽ സത്യം മനസിലാകും. ഞാനും ഒരു മനുഷ്യനാണ് ' എന്നും വിളിച്ചു പറയുന്നുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |