SignIn
Kerala Kaumudi Online
Thursday, 24 September 2026 1.26 AM IST

യു.എൻ രക്ഷാസമിതി: ' ഇന്ത്യ സൂപ്പർ പവർ, സ്ഥിരാംഗത്വം അനിവാര്യം '  നിലപാട് വ്യക്തമാക്കി യൂറോപ്യൻ രാജ്യങ്ങൾ

f

ന്യൂയോർക്ക്: ഇന്തോ - പസഫിക് മേഖലയിലെ വളർന്നുവരുന്ന 'സൂപ്പർ പവറും ' ഗ്ലോബൽ സൗത്തിന്റെ ഉറച്ച ശബ്ദവുമാണ് ഇന്ത്യ. അതിനാൽ

ഇന്ത്യയെ ഐക്യരാഷ്ട്ര സംഘടന (യു.എൻ) രക്ഷാസമിതിയിൽ സ്ഥിരാംഗമാക്കണം. ആവശ്യം ഉന്നയിച്ചത് നാല് യൂറോപ്യൻ രാജ്യങ്ങൾ. ഇന്നലെ ന്യൂയോർക്കിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ പോളണ്ട്, ഹംഗറി, സ്ലോവാക്യ, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് നിലപാട് വ്യക്തമാക്കിയത്.

ഈ രാജ്യങ്ങളുൾപ്പെടുന്ന ' വിസെഗ്രാഡ് ഗ്രൂപ്പും' (വി 4) ഇന്ത്യയുമായുള്ള ആദ്യ വിദേശകാര്യ മന്ത്രിതല യോഗമാണ് ചേർന്നത്. യു.എൻ ജനറൽ അസംബ്ലിയുടെ 81 -ാം സെഷന്റെ അനുബന്ധമായിട്ടായിരുന്നു ഇത്. രക്ഷാ സമിതി പോലെ നിർണായക തീരുമാനങ്ങളെടുക്കുന്ന ചർച്ചകളിൽ ഇന്ത്യയുടെ സ്ഥിര സാന്നിദ്ധ്യം അനിവാര്യമാണെന്ന് വിസെഗ്രാഡ് വ്യക്തമാക്കി. വിസെഗ്രാഡിന്റെ നിലപാട് സുപ്രധാനമായ പുതിയ നയതന്ത്ര അദ്ധ്യായമാണെന്ന് ജയശങ്കർ പറഞ്ഞു. വാർഷിക യോഗങ്ങളിലൂടെയും ബിസിനസ് ഫോറങ്ങളിലൂടെയും ഉറച്ച ബന്ധം തുടരാനും ധാരണയായി.


 യു.എൻ പരിഷ്‌കരിക്കണം


യു.എന്നിൽ കാലാനുസൃതമായ പരിഷ്‌കാരങ്ങൾ നടപ്പാക്കണമെന്നത് ഇന്ത്യയുടെ ഏറെ നാളത്തെ ആവശ്യമാണ്. അന്താരാഷ്ട്ര വേദികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജയശങ്കർ അടക്കം മന്ത്രിമാരും ഇക്കാര്യം ശക്തമായി ഉയർത്തുന്നു. ഫ്രാൻസ്, ചൈന, റഷ്യ, യു.കെ, യു.എസ് എന്നീ രാജ്യങ്ങൾക്കു മാത്രമാണ് 15 അംഗ രക്ഷാ സമിതിയിൽ സ്ഥിരാംഗത്വം. ഇവർക്ക് പ്രത്യേക വീറ്റോ അധികാരവുമുണ്ട്.

 ആഗോളക്രമം സമ്മർദ്ദത്തിൽ


ആഗോളക്രമം കടുത്ത സമ്മർദ്ദങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ഇത് നേരിടാൻ രാജ്യങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും വിദേശകാര്യ മന്ത്രി ജയശങ്കർ ആഹ്വാനം ചെയ്തു. ബഹുമുഖ സഹകരണവുമായി ബന്ധപ്പെട്ട് യു.എൻ ജനറൽ അസംബ്ലി സെഷന് അനുബന്ധമായി നടന്ന യോഗത്തിലാണ് പ്രതികരണം. യു.എൻ അടക്കം ആഗോള സ്ഥാപനങ്ങൾ പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വിശദീകരിച്ചു.

 വിള്ളലുകൾ വലുതാകുന്നു: ഗുട്ടറെസ്

ലോകത്തെ വിള്ളലുകൾ വലുതായിക്കൊണ്ടിരിക്കുകയാണെന്ന് യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറെസ്. ഇന്നലെ യു.എൻ ജനറൽ അസംബ്ലിയുടെ 81 -ാം സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുട്ടറെസിന്റെ വിടവാങ്ങൽ പ്രസംഗം കൂടിയായിരുന്നു ഇന്നലെ. കാലാവധി പൂർത്തിയാക്കുന്ന അദ്ദേഹം ഡിസംബറിൽ പടിയിറങ്ങും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360