SignIn
Kerala Kaumudi Online
Thursday, 06 August 2026 2.06 PM IST

ലങ്കല പിടിക്കാൻ ഇന്ത്യ

s

കൊളംബോ: ഒമ്പത് വർഷത്തിന് ശേഷം ശ്രീലങ്കയിൽ ടെസ്റ്റ് പരമ്പരയ്ക്കായി എത്തിയ ഇന്ത്യൻ ടീം പരിശീലനം തുടങ്ങി. രണ്ട് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിലെ ആദ്യ ടെസ്റ്റ് ഈ മാസം 15 മുതൽ ഗാലെയിലാണ്. ശുഭ്മാൻ ഗില്ലിന്രെ നേതൃത്വത്തിലുല്ള ഇന്ത്യൻ ടീം ചൊവ്വാഴ്‌ചയാണ് ശ്രീലങ്കയിൽ എത്തിയത്.

ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള ശ്രീലങ്ക ഇലവനുമായുള്ള ഇന്ത്യയുടെ സന്നാഹ മത്സരം നാളെ തുടങ്ങും,​ മൂന്ന് ദിന മത്സരത്തിന്റെ വേദിയ കൊളംബോയിലെ നോൺഡിസ്‌ക്രിപ്റ്റ്സ്ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടാണ്. അതേസമയം കൊളംബോയിലെ കനത്ത മഴയും പ്രളയസമാനമായ സാഹചര്യവും മത്സരത്തിന് ഭീഷണിയാണ്.

യുവതാങ്ങളും പരിചയ സമ്പന്നരും ചേർന്ന സംഘമാണ ഗില്ലിന്റെ നേതൃത്വത്തിൽ ലങ്കയിൽ എത്തിയിട്ടുള്ളത്. പേസർ ജസ്പ്രീത് ബുംറയുടെ അഭാവമാണ് തിരിച്ചടി. നേരത്തേ ടീമിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പരിക്കിൽ നിന്ന് പൂർണമായും മോചിതനാകാത്തതിനാൽ ബുംറയെ പരമ്പരയിൽ നിന്നൊഴിവാക്കി പകരം ജമ്മു കാശ്‌മീർ താരം ആക്വിബ് നബിയെ ആദ്യമായി ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു.

ആക്നിബിനെക്കൂടാതെ മുഹമ്മദ് സിറാജ്,​ പ്രസിദ്ധ് കൃഷ്‌ണ,​ ഗുർനൂർ ബ്രാർ എന്നിവരാണ് പേസർമാരായി ടീമിലുള്ളത്.

ഗില്ലിനൊപ്പം യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, സായ് സുദർശൻ തുടങ്ങിയവർ ബാറ്റിംഗ് നിരയ്ക്ക് കരുത്താകും. ദേവ്‌ദത്ത് പടിക്കൽ,​ രണ്ടാം വിക്കറ്റ് കീപ്പറായി ധ്രുവ് ജുറെൽ എന്നിവരും ടീമിലുണ്ട്.

രവീന്ദ്ര ജഡേജയുടെ തിരിച്ചുവരവ് സ്പിൻ അനുകൂല സാഹചര്യങ്ങളിൽ ഇന്ത്യയ്ക്ക് വലിയ മുതൽക്കൂട്ടാണ്. കുൽദീപ് യാവദിനും അനുകൂലമായ സാഹചര്യമാണ് ലങ്കയിലേത്. സ്പിൻ ഓൾറൗണ്ടർമാരായ മാനവ് സുതർ,​ സരൻഷ് ജയിൻ എന്നിവരും ടീമിലുണ്ട്.

മറുവശത്ത് സ്വന്തം മണ്ണിലെ സാഹചര്യങ്ങൾ പരാമവധി പ്രയോജനപ്പെടുത്തുകയാണ് ലങ്കയുടെ ലക്ഷ്യം. മഴയാണ് പരമ്പരയുടെ പ്രധാന വില്ലൻ.

ഫ്ലാഷ് ബാക്ക്

2017ലാണ് ഇതിന് മുൻപ് ഇന്ത്യൻ ടീം ശ്രീലങ്കയിൽ ടെസ്റ്റ് പരമ്പരയ്ക്കായി എത്തിയത്. വിരാട് കൊഹ്‌ലിയുടെ നേതൃത്വത്തിൽ എത്തിയ ഇന്ത്യൻ ടീം 3 മത്സരങ്ങൾ ഉൾപ്പെട്ട പരമ്പര 1-0ത്തിന് സ്വന്തമാക്കി. രണ്ട് മത്സരങ്ങൾ സമനിലയായിരുന്നു.

രവീന്ദ്ര ജഡേജ,​ കെ.എൽ രഹുൽ,​ കുൽദീപ് യാദവ് എന്നിവർ 2017ലെ ലങ്കയ്ക്കെതിരായ ടെസ്റ്ര് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലുണ്ടായിരുന്നു.

മത്സര ഷെഡ്യൂൾ

സന്നാഹ മത്സരം

ശ്രീലങ്ക ഇലവനെതിരെ - 7മുതൽ 9വരെ

ഒന്നാം ടെസ്റ്ര്

15 മുതൽ ഗാലെയിൽ

രണ്ടാം ടെസ്റ്റ് - 23 മുതൽ കൊളംബോയിൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360