
ഇ.ഡി അപ്പീലിനെതിരെ ഡൽഹി ഹൈക്കോടതിയിൽ
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ തങ്ങൾക്കെതിരെ ഇ.ഡി സമർപ്പിച്ച കുറ്റപത്രം നിലനിൽക്കില്ലെന്ന് കോൺഗ്രസ് നേതാക്കളായ സോണിയയും രാഹുലും ഡൽഹി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. കുറ്റപത്രം ഡൽഹിയിലെ വിചാരണക്കോടതി (റൗസ് അവന്യു കോടതി) തള്ളിയിരുന്നു. ഇതിനെതിരെ ഇ.ഡി സമർപ്പിച്ച അപ്പീലിലാണ് മറുപടി.
2014ൽ ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. സ്വകാര്യ വ്യക്തിയുടെ പരാതിയിലാണ് ഇ.ഡി ഇടപെട്ടത്. അതിനാൽ കേസ് നിലനിൽക്കില്ല. അപ്പീൽ തള്ളണമെന്നും ആവശ്യപ്പെട്ടു.
ഇരുവരും ചേർന്ന് അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന്റെ (എ.ജെ.എൽ) 2000 കോടി വിലമതിക്കുന്ന സ്വത്തുക്കൾ തട്ടിയെടുത്തെന്നാണ് ഇ.ഡി കുറ്റപത്രം. കേസ് ഒക്ടോബർ 12ന് ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. വിചാരണക്കോടതിയുടെ നടപടി സ്റ്റേ ചെയ്യണമെന്ന ഇ.ഡിയുടെ അപേക്ഷയിൽ നേതാക്കൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.
Congress leaders Sonia Gandhi and Rahul Gandhi have told the Delhi High Court in affidavits that the Enforcement Directorate’s chargesheet against them in the National Herald case is not legally maintainable.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |