
അധിക്ഷേപകരമായ നിരീക്ഷണമെന്ന് ചീഫ് ജസ്റ്റിസ്
പ്രതിയെ കൂടി കേട്ടതിനുശേഷം പരാമർശം നീക്കും
ന്യൂഡൽഹി: ബലംപ്രയോഗിച്ച് സൽവാർ മാറ്റാൻ ശ്രമിക്കുന്നതും മാറിടത്തിൽ സ്‌പർശിക്കുന്നതും മാനഭംഗ ശ്രമമല്ലെന്ന പാട്ന ഹൈക്കോടതി പരാമർശങ്ങൾക്കെതിരെ സുപ്രീംകോടതി. ചീഫ് ജസ്റ്രിസ് സൂര്യകാന്ത്,ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി,വി.മോഹന എന്നിവരടങ്ങിയ ബെഞ്ച് സ്വമേധയാ കേസെടുത്തു. ഹൈക്കോടതി നടത്തിയത് അധിക്ഷേപകരമായ നിരീക്ഷണങ്ങളാണെന്നും പ്രതിയെ കൂടി കേട്ടതിനുശേഷം പരാമർശങ്ങൾ നീക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 2008ൽ ബീഹാർ അമർപൂരിൽ രജിസ്റ്റർ ചെയ്‌ത മാനഭംഗശ്രമക്കേസിലെ പ്രതിയായ സ്റ്റുഡിയോ ഉടമയെ വെറുതെ വിട്ടുകൊണ്ടായിരുന്നു പാട്ന ഹൈക്കോടതിയുടെ നിലപാട്. ഫോട്ടോയെടുക്കാനെത്തിയ പെൺകുട്ടിയാണ് അതിക്രമത്തിനിരയായത്.
പിതാവിനെ കടയ്‌ക്കുപുറത്തുനിറുത്തിയ ശേഷമായിരുന്നു ക്രൂരത. മാറിടത്തിൽ സ്‌പർശിക്കുന്നതും പൈജാമയുടെ ചരടു പൊട്ടിക്കുന്നതും മാനഭംഗമോ മാനഭംഗശ്രമമോ അല്ലെന്ന്, ഉത്തർപ്രദേശിലെ പീഡനക്കേസിൽ അലഹബാദ് ഹൈക്കോടതി നേരത്തെ വിധിച്ചത് വൻവിവാദമായിരുന്നു. തുടർന്ന് സുപ്രീംകോടതി സ്വമേധയാ ഇടപെട്ട് വിധി റദ്ദാക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |