
തൃശൂർ: മുതിർന്നവർക്കായി കേരളം മാറേണ്ടതെങ്ങനെ എന്ന വിഷയത്തിൽ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് കൗൺസിൽ സംസ്ഥാനതല ആശയരൂപീകരണ സദസുകൾ സംഘടിപ്പിക്കുന്നു. 25മുതൽ 28വരെ കോഴിക്കോട്, തൃശൂർ, കൊല്ലം ജില്ലകളിലാണ് സദസ് സംഘടിപ്പിക്കുന്നത്. നാളെ രാവിലെ പത്തിന് ബാലഭവൻ ഹാളിൽ മുൻ മന്ത്രി മുല്ലക്കര രത്‌നാകരൻ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രിമാരായ ഡോ.ആർ. ബിന്ദു, വി.എസ്.സുനിൽകുമാർ, മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ എൻ.ശ്രീകുമാർ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. 26ന് രാവിലെ 10ന് കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ നടക്കുന്ന സെമിനാർ പി.സന്തോഷ് കുമാർ എം.പിയും, 28ന് രാവിലെ പത്തിന് കൊല്ലം കടപ്പാക്കട സ്‌പോർട്‌സ് ക്ലബിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |