SignIn
Kerala Kaumudi Online
Thursday, 24 September 2026 2.19 AM IST

ഇൻഫ്ലുവൻസ പടരുന്നു  മുണ്ടിനീർ വ്യാപനവും

s

തൃശൂർ: ജില്ലയിൽ പനിബാധിതരുടെ എണ്ണം ദിനംപ്രതി കൂടുന്നതിൽ ഏറെയും ഇൻഫ്ലുവൻസ ബാധിതരാണെന്നുള്ളത് ആശങ്കയാകുന്നു. കഴിഞ്ഞ 7ദിവസത്തിനിടെ 78പേർക്കാണ് ഇൻഫ്ലുവൻസ സ്ഥിരീകരിച്ചത്. ഇതിൽ 70പേരും അഡ്മിറ്റായി. വൈറസുകൾ മൂലമുണ്ടാകുന്നു, പ്രധാനമായും രണ്ട്തരം വൈറസുകളാണ് വ്യാപകമായുള്ളത്. എച്ച്‌വൺ എൻ വണ്ണും എച്ച് ത്രീ എൻ.ടുവും. ഇതിനു പുറമേ ഇൻഫ്ലുവൻസ ബിയുമുണ്ട്. ഡൽഹിയിലുൾപ്പടെ മുൻപ് പടർന്നുപിടിച്ച എച്ച് വൺ എൻ വണ്ണാണ് ഇപ്പോൾ നമ്മുടെ നാട്ടിലും പടരുന്നത്. ഇൻഫ്ലുവൻസ വൈറസ് ജലദോഷം പോലെ അല്ലെന്നും ചിലർക്ക് കഠിനമായ രോഗം വരുത്തിയേക്കാമെന്നും മുന്നറിയിപ്പുണ്ട്. മറ്റ് രോഗങ്ങൾ ഉള്ളവരിൽ മരണത്തിലേക്ക് വരെ നയിച്ചേക്കാവുന്നതാണ് ഇൻഫ്ലുവൻസയെങ്കിലും താരതമ്യേന മരണനിരക്ക് കുറവാണെന്നത് ആശ്വാസകരമാണന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി.



 മൺസൂണിനൊപ്പം പടരും

മൺസൂണിനൊപ്പമാണ് ഇൻഫ്ലുവൻസയുടെ വരവ്. വൈറസ് പടരാൻ ഈ അന്തരീക്ഷം ധാരാളം. വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്കാണ് വൈറസ് പടരുക.

 ലക്ഷണങ്ങൾ:
ഉയർന്ന പനി
 ശരീരവേദനയും ക്ഷീണവും
 തൊണ്ടവേദന
 ചുമ
 മൂക്കടപ്പ്
 തലവേദന

പ്രതിരോധിക്കാം:
• കൈകൾ ഇടയ്ക്കിടെ കഴുകുക
• ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായയും മൂക്കും മൂടുക
• ആവശ്യമായ വിശ്രമവും ധാരാളം വെള്ളവും കുടിക്കുക
• രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുക
• ഡോക്ടറുടെ ചികിത്സ തേടുക

മുണ്ടി നീര് ജാഗ്രത
ജില്ലയിൽ മുണ്ടിനീർ റിപ്പോർട്ട് ചെയ്യുന്നതും ജാഗ്രതയോടെ കാണണമെന്ന് ആരോഗ്യ വിഭാഗം. ഉമിനീർ ഗ്രന്ഥികളെ ബാധിക്കുന്ന രോഗത്തിന്റെ പ്രധാന ലക്ഷണം ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലുണ്ടാകുന്ന വീക്കമാണ്. ചെറിയ പനി, തലവേദന, വായ തുറക്കുന്നതിനും വെള്ളമിറക്കുന്നതിനുമുള്ള ബുദ്ധിമുട്ട്, വിശപ്പില്ലായ്മ, ക്ഷീണം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. അഞ്ച് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളെയാണ് രോഗം കൂടുതൽ ബാധിക്കുന്നതെങ്കിലും മുതിർന്നവരിലും രോഗബാധ കാണാറുണ്ട്. ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കണം.


 ഇൻഫ്ലുവൻസ വൈറസ് ബാധയെ നിസാരമായി കാണരുത്. മുൻകരുതലുകൾ സ്വീകരിക്കുക തന്നെ വേണം.
ഡോ.രാജീവ് ജയദേവൻ
റിസർച്ച് സെൽ കൺവീനർ
ഐ.എം.എ കേരള

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL