അന്തിക്കാട്: ശ്രീനാരായണ ഗുരുദേവൻ ദീപപ്രതിഷ്ഠ നടത്തിയ കാരമുക്ക് ശ്രീ ചിദംബര ക്ഷേത്രത്തിൽ ഗുരുദേവന്റെ 99ാമത് മഹാസമാധി ദിനം ഭക്ത്യാദരപൂർവമായ ചടങ്ങുകളോടെ ആചരിച്ചു. സമൂഹപ്രാർത്ഥന, ഉപവാസയജ്ഞം, പെരിങ്ങോട്ടുകര ഗുരുധർമ്മ പ്രചാരണസഭ പ്രസിഡന്റ് മഹാദേവൻ പ്രഭാഷണം അവതരിപ്പിച്ചു. ശ്രീനാരായണ ഗുപ്ത സമാജം അംഗങ്ങൾ, എസ്.എൻ.ഡി.പി. ശാഖാ പ്രതിനിധികൾ, സമാജം മാതൃസമിതി അംഗങ്ങൾ, ക്ഷേത്ര ഉപസമിതി അംഗങ്ങൾ, ഗുരുഭക്തർ എന്നിവർ പങ്കെടുത്തു. സമാജം പ്രസിഡന്റ് ബിജു ഒല്ലേക്കാട്ട്, ജനറൽ സെക്രട്ടറി ശശിധരൻ കൊട്ടേക്കാട്ട്, ട്രഷറർ വേണുഗോപാലൻ ചേർത്തേടത്ത്, സെക്രട്ടറി രതീഷ് കൂനത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |