SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.55 AM IST

ഗുരുസ്മരണയിൽ നിറഞ്ഞ്, ഓർമയിൽ ഗുരു; ഒരുമയിൽ നാട്‌

photo

തൃശൂർ: ഗുരുസമാധി ദിനാചരണത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം യൂണിയനുകളുടെയും ശാഖകളുടെയും വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ ജില്ലയിൽ ഉപവാസം, സമൂഹപ്രാർത്ഥന, സമൂഹസദ്യ എന്നിവ നടന്നു. എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99ാം മഹാസമാധി ദിനാചരണം വടക്കുന്നാഥ ക്ഷേത്ര മൈതാനം തെക്കേ ഗോപുരനടയിൽ നടന്നു. രാജൻ ജെ. പല്ലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഐ.ജി. പ്രസന്നൻ അദ്ധ്യക്ഷനായി. അസി. സെക്രട്ടറി കെ.വി. സദാനന്ദൻ ഗുരുദേവന്റെ ഛായാചിത്രത്തിന് മുന്നിൽ ഭദ്രദീപം തെളിച്ചു.
എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാസംഘം സെക്രട്ടറിയും കേന്ദ്ര സ്‌പൈസസ് ബോർഡ് ചെയർപേഴ്‌സണുമായ അഡ്വ. സംഗീത വിശ്വനാഥൻ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി മോഹൻ കുന്നത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് ടി.ആർ. രഞ്ജു നന്ദിയും പറഞ്ഞു.
ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.വി. വിജയൻ, എൻ.വി. രഞ്ജിത്ത്, യൂണിയൻ കൗൺസിലർമാരായ ഇന്ദിരാദേവി ടീച്ചർ, പി.ഡി. വിശ്വേശ്വരൻ, കെ.ആർ. ഉണ്ണിക്കൃഷ്ണൻ, എൻ.വി. മോഹൻദാസ്, കെ.കെ. ഭഗീരഥൻ, കെ.ആർ. മോഹനൻ, എ.കെ. ഗംഗാധരൻ, പി.കെ. കേശവൻ, കെ.എസ്. വിശ്വംഭരൻ, വനിതാസംഘം പ്രസിഡന്റ് പത്മിനി ഷാജി, സെക്രട്ടറി എം.ആർ. രാജശ്രീ, കോർപ്പറേഷൻ കൗൺസിലർ ഷാജു കുണ്ടോളി, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് വി.ഡി. സുഷിൽകുമാർ എന്നിവർ പങ്കെടുത്തു.

മ​ണ്ണു​ത്തി​ ​യൂ​ണി​യ​ൻ​ ​

തൃ​ശൂ​ർ​:​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​മ​ണ്ണു​ത്തി​ ​യൂ​ണി​യ​നി​ൽ​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ ​സ​മാ​ധി​ ​ദി​നാ​ച​ര​ണം​ ​ന​ട​ത്തി.​ ​യൂ​ണി​യ​ൻ​ ​സെ​ക്ര​ട്ട​റി​ ​ബ്രു​ഗു​ണ​ൻ​ ​മ​ന​യ്ക്ക​ലാ​ത്ത് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് ​ഇ.​കെ.​ ​സു​ധാ​ക​ര​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​യോ​ഗം​ ​ഡ​യ​റ​ക്ട​ർ​ ​ബോ​ർ​ഡ് ​അം​ഗം​ ​ചി​ന്തു​ ​ച​ന്ദ്ര​ൻ,​ ​യൂ​ണി​യ​ൻ​ ​വ​നി​താ​സം​ഘം​ ​പ്ര​സി​ഡ​ന്റ് ​എ.​വി.​ ​ബീ​ന​ ​ടീ​ച്ച​ർ,​ ​സെ​ക്ര​ട്ട​റി​ ​കെ.​ജി.​ ​കു​മാ​രി,​ ​കെ.​എ​സ്.​ ​ര​മേ​ശ​ൻ,​ ​യൂ​ണി​യ​ൻ​ ​സൈ​ബ​ർ​സേ​ന​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​ടി.​എ.​ ​വി​ജ​യ​ൻ,​ ​സു​ജി​ത,​ ​കു​മാ​ര​സം​ഘം​ ​കോ​-​ഒാ​ർ​ഡി​നേ​റ്റ​ർ​ ​ശ്രീ​ഹ​രി​ ​സു​മേ​ഷ് ​എ​ന്നി​വ​ർ​ ​ആ​ശം​സ​ക​ൾ​ ​നേ​ർ​ന്നു.​ ​യൂ​ണി​യ​ൻ​ ​കൗ​ൺ​സി​ല​ർ​ ​ജ​നാ​ർ​ദ്ദ​ന​ൻ​ ​പു​ളി​ങ്കു​ഴി​ ​സ്വാ​ഗ​ത​വും​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​സു​ബ്ര​ഹ്മ​ണ്യ​ൻ​ ​പൊ​ന്നൂ​ക്ക​ര​ ​ന​ന്ദി​യും​ ​പ​റ​ഞ്ഞു.

ത​ല​പ്പി​ള്ളി​ ​യൂ​ണി​യൻ

വ​ട​ക്കാ​ഞ്ചേ​രി​:​ ​ഗു​രു​ദേ​വ​ ​മ​ഹാ​സ​മാ​ധി​ ​ദി​നം​ ​എ​സ്.​എ​ൻ.​ഡി.​പി​ ​ത​ല​പ്പി​ള്ളി​ ​യൂ​ണി​യ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഗു​രു​ദേ​വ​ൻ​ ​സ്ഥാ​പി​ച്ച​ ​പാ​ർ​ളി​ക്കാ​ട് ​ന​ട​രാ​ജ​ഗി​രി​ ​ശ്രീ​ ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ ​ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ലാ​യി​രു​ന്നു​ ​പ​രി​പാ​ടി​ക​ൾ.​ ​ഉ​പ​വാ​സം,​ ​ഗു​രു​ദേ​വ​ ​കൃ​തി​ക​ളു​ടെ​ ​പാ​രാ​യ​ണം,​ ​വി​ശേ​ഷാ​ൽ​ ​ഗു​രു​പൂ​ജ,​ ​വി​ശ്വ​ശാ​ന്തി​ ​ഹോ​മം,​ ​സ​മൂ​ഹ​പ്രാ​ർ​ത്ഥ​ന,​ ​അ​ന്ന​ദാ​നം​ ​എ​ന്നി​വ​ ​ന​ട​ന്നു.​ ​യൂ​ണി​യ​ൻ​ ​സെ​ക്ര​ട്ട​റി​ ​ടി.​ആ​ർ.​ ​രാ​ജേ​ഷ്,​ ​പ്ര​സി​ഡ​ന്റ് ​എം.​എ​സ്.​ ​ധ​ർ​മ​രാ​ജ​ൻ,​ ​കെ.​കെ.​ ​ബി​ജു,​ ​പി.​ജി.​ ​ബി​നോ​യ്,​ ​അ​നി​ത​ ​ശ​ശി​ധ​ര​ൻ,​ ​ഷീ​ബ​ ​വി​ശ്വ​നാ​ഥ​ൻ​ ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​ക്ഷേ​ത്രം​ ​മേ​ൽ​ശാ​ന്തി​ ​പി.​എ​സ്.​വി​നു​ ​കാ​ർ​മി​ക​ത്വം​ ​വ​ഹി​ച്ചു.

ഇ​രി​ങ്ങാ​ല​ക്കുട

ഇ​രി​ങ്ങാ​ല​ക്കു​ട​:​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ ​സ​മാ​ധി​ ​ദി​നാ​ച​ര​ണം​ ​മേ​ഖ​ല​യി​ൽ​ ​വി​വി​ധ​ ​പ​രി​പാ​ടി​ക​ളോ​ടെ​ ​ന​ട​ന്നു.​ ​മു​കു​ന്ദ​പു​രം​ ​യൂ​ണി​യ​നി​ലെ​ ​മു​ഴു​വ​ൻ​ ​ശാ​ഖാ​യോ​ഗ​ങ്ങ​ളി​ലും​ ​രാ​വി​ലെ​ ​മു​ത​ൽ​ ​ഗു​രു​പൂ​ജ,​ ​സ​മൂ​ഹാ​ർ​ച്ച​ന,​ ​അ​ന്ന​ദാ​നം,​ ​പ്ര​സാ​ദ​ ​വി​ത​ര​ണം​ ​എ​ന്നി​വ​ ​ന​ട​ന്നു.​ ​യൂ​ണി​യ​ൻ​ ​ആ​സ്ഥാ​ന​ത്തെ​ ​ച​ട​ങ്ങു​ക​ൾ​ക്കു​ശേ​ഷം​ ​ഉ​ച്ച​തി​രി​ഞ്ഞ് ​ന​ട​ന്ന​ ​സ​മാ​ധി​പൂ​ജ​യ്ക്കും​ ​പ്ര​ഭാ​ഷ​ണ​ത്തി​നും​ ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് ​സ​ന്തോ​ഷ് ​ചെ​റാ​ക്കു​ളം,​ ​സെ​ക്ര​ട്ട​റി​ ​കെ.​കെ.​ ​ച​ന്ദ്ര​ൻ​ ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL