
തൃശൂർ: സെന്റ് തോമസ് കോളേജ് ക്രിമിനോളജി ആൻഡ് പൊലീസ് സയൻസ് വിഭാഗവും ദേശീയ മനുഷ്യാവകാശ കമ്മീഷനും സംയുക്തമായി സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനം സമാപിച്ചു. 'ഡിജിറ്റൽ ഭരണവും സുസ്ഥിര വികസനവും: ഡാറ്റാ യുഗത്തിൽ സുരക്ഷയും അവകാശങ്ങളും സന്തുലിതമാക്കൽ' എന്ന വിഷയത്തിലായിരുന്നു സമ്മേളനം.പ്രിൻസിപ്പൽ റവ.ഡോ.കെ.എ.മാർട്ടിൻ അദ്ധ്യക്ഷനായി. ഡോ. ശേഖർ ശേഷാദ്രി,ഡോ.ഉപമ ഗൗതം,ഡോ.സന്ധ്യ,ഡോ.സുമിത് കുമാർ ചൗധരി,ഡോ.മുത്തുമാണി സുന്ദരം, ഡോ.സ്രമണ മജുംദാർ എന്നിവർ പ്രഭാഷണം നടത്തി. ഡോ. ഫെബിൻ ബേബി, ക്രിസ്റ്റോ കുര്യൻ, ബിഷ ബാബു, ഇന്റർനാഷണൽ റിലേഷൻസ് ഡീൻ ഡോ.ഫ്‌ലെർജിൻ ആന്റണി, ഫ്രാൻസിസ് വർഗീസ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |