
തൃശൂർ: സാമൂഹ്യ സുരക്ഷാ പെൻഷൻ വീടുകളിലെത്തിക്കുന്ന നടപടി ഒഴിവാക്കിയതിൽ സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് യോഗം പ്രതിഷേധിച്ചു. പെൻഷൻ പാവപ്പെട്ട ജനങ്ങൾക്ക് എത്തിക്കുന്നതിന് സഹകരണ ബാങ്കുകളെയാണ് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ ചുമതലപ്പെടുത്തിയിരുന്നത്. ക്രമേണ പെൻഷൻ സംവിധാനം തന്നെ നിറുത്തലാക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് കോർപ്പറേറ്റുകളുടെ ആജ്ഞാനുസരണം നടത്തുന്ന നീക്കങ്ങളുടെ ആദ്യപടി ആയിട്ട് വേണം ഇതിനെ കാണേണ്ടത്. കെ.എസ്.ജയ അദ്ധ്യക്ഷത വഹിച്ചു. ദേശീയ എക്‌സിക്യുട്ടീവ് അംഗം കെ.പി.രാജേന്ദ്രൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ അഡ്വ. കെ.രാജൻ എം.എൽ.എ, കെ.കെ.വത്സരാജ് എം.എൽ.എ, അഡ്വ.വി.എസ്.സുനിൽകുമാർ, കെ.ജി.ശിവാനന്ദൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |