SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.55 AM IST

പാർക്കിംഗ് ഷെൽട്ടർ ഇല്ലാതെ തീരദേശ മേഖല

ddd

വനിതാ ജീവനക്കാർ ദുരിതത്തിൽ

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് തീരദേശ മേഖല കേന്ദ്രീകരിച്ച് യാത്രാബസുകൾക്ക് പാർക്കിംഗ് ഷെൽട്ടർ സ്ഥാപിക്കണമെന്നാവശ്യം ശക്തം. മുതലപ്പൊഴി മുതൽ നെടുങ്ങണ്ട വരെ നീണ്ടുകിടക്കുന്ന തീരദേശ മേഖല കേന്ദ്രീകരിച്ചാണ് യാത്രാ ബസുകൾക്ക് പാർക്കിംഗ് ഷെൽട്ടർ ഒരുക്കേണ്ടത്.

തീരദേശമേഖലയിൽ ആവശ്യത്തിന് ടോയ്‌ലെറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങളില്ലാത്തത് കെ.എസ്.ആർ.ടി.സി ബസുകളിലെയും മറ്റ് വനിതാ ജീവനക്കാരെ വളരെയേറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. മിക്കപ്പോഴും ജീവനക്കാർ പ്രാഥമികാവശ്യങ്ങൾക്കായി സമീപത്തെ വീടുകളെ ആശ്രയിക്കുകയാണ്.

നിലവിൽ അഞ്ചുതെങ്ങ് വേങ്ങോട്,മുതലപ്പൊഴി - ആറ്റിങ്ങൽ,അഞ്ചുതെങ്ങ് - പൊഴിയൂർ,അഞ്ചുതെങ്ങ് - കാരേറ്റ് തുടങ്ങീ അഞ്ചുതെങ്ങിൽ നിന്നാരംഭിച്ച് അവസാനിക്കുന്ന നിരവധി സർവീസുകളാണുള്ളത്. ഇവയ്ക്ക് പുറമെ, തീരദേശ ഹൈവേയും കായിക്കര കടവ് പാലവും യഥാർത്ഥ്യമാകുന്നതോടെ ഈ മേഖലയിലൂടെ അഞ്ചുതെങ്ങ് - കൊല്ലം ഹാർബർ,അഞ്ചുതെങ്ങ് - വക്കം - ആറ്റിങ്ങൽ,അഞ്ചുതെങ്ങ് - പൂത്തുറ - ചിറയിൻകീഴ് - ആറ്റിങ്ങൽ,അഞ്ചുതെങ്ങ് - മുതലപ്പൊഴി - വിഴിഞ്ഞം തുടങ്ങി നിരവധി പുതിയ സർവീസുകൾ ആരംഭിക്കാൻ സാധിക്കും. ഈ സർവീസുകൾക്ക് അഞ്ചുതെങ്ങ് കേന്ദ്രമാക്കിയുള്ള പാർക്കിംഗ് ഷെൽട്ടർ വളരെയേറെ ഗുണകരമാകും.

പ്രശ്നം ഗുരുതരം

നിലവിൽ അഞ്ചുതെങ്ങിൽ നിന്നാരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന കെ.എസ്.ആർ.ടി.സി,സ്വകാര്യ ബസ് സർവീസുകൾക്ക് പാർക്കിംഗ് സൗകര്യമില്ലാത്തത് ട്രിപ്പ്‌ മടങ്ങുന്നതിന്പോലും കാരണമാകുന്നുണ്ട്.കഷ്ടിച്ച് ഒരു വലിയ വാഹനത്തിന് മാത്രം കടന്നുപോകാൻ കഴിയുന്ന തീരദേശപാതയിൽ വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുക വളരെ ദുഷ്കരമാണ്.അതിനാൽ യാത്രാ ബസുകൾ സൗകര്യമുള്ള മറ്റിടങ്ങളിലേക്ക് കൊണ്ടുപോവുകയാണ് പതിവ്.

ഇപ്പോൾ അഞ്ചുതെങ്ങിൽ യാത്ര അവസാനിപ്പിക്കേണ്ട മിക്ക സ്വകാര്യ ബസുകളും അസൗകര്യങ്ങളാൽ കടയ്ക്കാവൂരിൽ ട്രിപ്പ് അവസാനിപ്പിക്കുകയാണ്.

അഞ്ചുതെങ്ങ് തീരദേശ മേഖലയിൽ പുനർഗേഹം പദ്ധതി വഴി സർക്കാർ കണ്ടുകെട്ടിയ ഭൂമിയിൽ ടോയ്‌ലെറ്റ്,വിശ്രമമുറി,പാർക്കിംഗ് സൗകര്യങ്ങൾ ഉൾപ്പെടെയുള്ള പാർക്കിംഗ് ഷെൽട്ടർ സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ പറയുന്നു.

അഞ്ചുതെങ്ങ് കേന്ദ്രീകരിച്ച് പാർക്കിംഗ് ഷെൽട്ടർ സ്ഥാപിച്ചാൽ തീരദേശം റോഡ് പ്രയോജനപ്പെടുത്തി കെ.എസ്.ആർ.ടി.സിക്ക് കൂടുതൽ സർവീസ് ആരംഭിക്കാവാൻ കഴിയും. ഇതോടെ ബസ് ജീവനക്കാരുടെ ദുരിതം ഒഴിവാകും.ഇതുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.

അഞ്ചുതെങ്ങ് സജൻ,ബി.ജെ.പി അഞ്ചുതെങ്ങ്

പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL